Sunday, December 22, 2024

HomeMain Story"മനുഷ്യാവകാശം, നിയമവാഴ്ച്ച, വൈവിധ്യങ്ങൾ എന്നിവ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നിലനിർത്തും": മോദിക്ക് ഓർമപ്പെടുത്തലുമായി ട്രൂഡോ

“മനുഷ്യാവകാശം, നിയമവാഴ്ച്ച, വൈവിധ്യങ്ങൾ എന്നിവ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നിലനിർത്തും”: മോദിക്ക് ഓർമപ്പെടുത്തലുമായി ട്രൂഡോ

spot_img
spot_img

ഒട്ടാവ: ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്‌ത് കുറിപ്പുമായി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മനുഷ്യാവകാശം, വൈവിധ്യങ്ങൾ, നിയമവാഴ്‌ച എന്നിവ ഭരണത്തിൽ പ്രധാനപ്പെട്ട വിഷയങ്ങളാണെന്ന് ഓർമ്മിപ്പിച്ച് ട്രൂഡോയുടെ കുറിപ്പ്.

‘തെരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ. മനുഷ്യാവകാശം, നിയമവാഴ്ച്ച, വൈവിധ്യങ്ങൾ എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് പോകുന്ന പ്രധാന കണ്ണികൾ. അവ നിലനിർത്തേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് വളരെ അത്യാവശ്യമാണ്. ഇന്ത്യയിലെ സർക്കാരുമായി യോജിച്ച് പ്രവർത്തിച്ച് പോകാൻ ഞങ്ങളുടെ രാജ്യം തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് ഇന്ത്യൻ പൗരന്മാർ കാനഡയിൽ അറസ്റ്റിലായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നിരവധി തവണ ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചിരുന്നു. മൂന്ന് അറസ്റ്റിൽ മാത്രം ഒതുങ്ങില്ലെന്നും വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്തുമെന്നും ട്രൂഡോ പറഞ്ഞിരുന്നു. എന്നാൽ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിലപാട്.

കാനേഡിയൻ പൗരനും സിഖ് ഗുരുദ്വാര സാഹേബ് തലവനായ നിജ്ജാർ 2023 ജൂൺ 18 നാണ് ഗുരുദ്വാരയുടെ പരിസരത്ത് വെച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. തങ്ങളുടെ രാജ്യത്ത് വെച്ച് നിജ്ജാറിനെ കൊലപ്പെടുത്താൻ ഇന്ത്യൻ ഏജന്റുമാർ ഗൂഢാലോചന നടത്തിയെന്ന് കാനഡ ആരോപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments