Saturday, September 7, 2024

HomeMain Storyഇസ്രയേല്‍ - അമേരിക്ക യുദ്ധക്കരാര്‍: 25,000 കോടി രൂപയുടെ എഫ് 35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് അമേരിക്ക

ഇസ്രയേല്‍ – അമേരിക്ക യുദ്ധക്കരാര്‍: 25,000 കോടി രൂപയുടെ എഫ് 35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് അമേരിക്ക

spot_img
spot_img

തെല്‍ അവീവ്: ഇസ്രായേലുമായി 300 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) യുദ്ധവിമാനക്കരാറില്‍ ഒപ്പിട്ട് അമേരിക്ക. 25 എഫ്-35 യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായാണ് ഇസ്രായേല്‍ ചൊവ്വാഴ്ച കരാറിലൊപ്പുവെച്ചത്. ഓരോ വര്‍ഷവും ഇസ്രായേലിന് അമേരിക്ക നല്‍കുന്ന സൈനിക സഹായത്തുക ഉപയോഗിച്ചാകും കൈമാറ്റം.

റഡാറുകള്‍ക്ക് പിടികൊടുക്കാത്ത, രഹസ്യവിവരങ്ങള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ള, ആകാശത്തും ഏറ്റുമുട്ടലിന് ശേഷിയുള്ള അത്യാധുനിക യുദ്ധവിമാനമായ എഫ്-35 പശ്ചിമേഷ്യയില്‍ ഇസ്രായേലിന് മാത്രമാണ് അമേരിക്ക കൈമാറിയിട്ടുള്ളത്. ഇതോടെ, ഇസ്രായേല്‍ വ്യോമസേനയുടെ വശം എഫ്-35 വിമാനങ്ങള്‍ 75 എണ്ണമാകും. 2018 മുതലാണ് ഇവ ഇസ്രായേലിന് ലഭിക്കുന്നത്. എത്ര കടുത്ത പ്രതിഷേധത്തിനിടെയും ഇസ്രായേലിനെ മേഖലയില്‍ അതിശക്തിയോടെ നിലനിര്‍ത്തുകയെന്ന യു.എസ് പദ്ധതി വ്യക്തമാക്കുന്നതാണ് പുതിയ കരാര്‍.

അതിനിടെ, അരലക്ഷം റിസര്‍വിസ്റ്റുകളെ കൂടി അടിയന്തര സേവനത്തിന് വിളിച്ച് ഇസ്രായേല്‍. ലബനാനില്‍ സംഘര്‍ഷം കനക്കുന്നത് പരിഗണിച്ചാണ് സൈനിക നിര ശക്തിപ്പെടുത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments