Saturday, September 7, 2024

HomeMain Storyസൗദിയില്‍ മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെ ഗള്‍ഫില്‍ ബലിപെരുന്നാള്‍ 16ന്

സൗദിയില്‍ മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെ ഗള്‍ഫില്‍ ബലിപെരുന്നാള്‍ 16ന്

spot_img
spot_img

ജിദ്ദ: സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാള്‍(ഈദുല്‍ അദ് ഹ) 16 ന് ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ 16ന് ആഘോഷിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ ബലി പെരുന്നാള്‍ ഈ മാസം 17നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അറഫ ദിനം പ്രഖ്യാപിച്ചുള്ള സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തുവരും.

സൗദിയിലെ ഹരീഖില്‍ ആണ് ദുല്‍ഹജ് മാസപ്പിറ ദൃശ്യമായത്. ഇതോടെ ഹജ് തീര്‍ഥാടനത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ദുല്‍ഹജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്ന് മിനായിലേക്ക് നീങ്ങിത്തുടങ്ങും. ദുല്‍ഹജ് 13 ന് ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സൗദി അറേബ്യയില്‍ സാധാരണ മാസപ്പിറവി കാണാറുള്ള റിയാദിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം മാസപ്പിറവി ദൃശ്യമായിരുന്നില്ല. ഏറ്റവും ഒടുവിലാണ് ഹരീഖില്‍ മാസപ്പിറവി ദൃശ്യമായതായി അറിയിപ്പ് വന്നത്. ഇന്ന് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നാളെ(വെള്ളി) ദുല്‍ഹജ് മാസം ആരംഭിക്കും. ദുല്‍ഹജ് ഒന്‍പതിനാണ് അറഫാ ദിനം. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് അറഫാ സംഗമം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments