Saturday, September 7, 2024

HomeMain Storyതർക്കുത്തരത്തിന് താനില്ല, ആര്‍ക്കും ആരെയും വിമര്‍ശിക്കാം: മാര്‍ കൂറിലോസ്‌

തർക്കുത്തരത്തിന് താനില്ല, ആര്‍ക്കും ആരെയും വിമര്‍ശിക്കാം: മാര്‍ കൂറിലോസ്‌

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിൽ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്. തർക്കുത്തരത്തിന് വേണ്ടിയല്ല താൻ വിമർശനം ഉന്നയിച്ചതെന്നും ആശയങ്ങളിൽ ഏറ്റുമുട്ടാം എന്നതെല്ലാതെ തനിക്കെതിരെ വ്യക്തിപരമായി നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് പറയാനുള്ള കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞത്. മുഖ്യമന്ത്രി പറയാനുള്ളതും അദ്ദേഹം പറയട്ടെ. ആർക്കും ആരേയും പരസ്പരം വിമർശിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരോഹിതർക്കിടയിലും വിവരദോഷികളുണ്ടെന്നാണ് മുഖ്യമന്ത്രി കൂറിലോസിന്റെ പ്രസ്താവനയെ ചൂണ്ടിക്കാണിച്ച് പറഞ്ഞത്.

‘ഒരു മാധ്യമത്തിൽ പഴയ ഒരു പുരോഹിതന്‍റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയം ഉണ്ടായതാണ് ഈ സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടാ എന്നും ആ പുരോഹിതൻ പറഞ്ഞതായിട്ട് കണ്ടത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്’. – മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് ഇടത് അനുഭാവിയായി അറിയപ്പെടുന്ന ഗീവർഗീസ് മാർ കൂറിലോസ് രംഗത്തു വന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും സി.പി.എം. എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments