Saturday, September 7, 2024

HomeNewsIndiaമോദി മന്ത്രിസഭയില്‍ കോരളത്തില്‍ നിന്ന് സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും സാധ്യത

മോദി മന്ത്രിസഭയില്‍ കോരളത്തില്‍ നിന്ന് സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും സാധ്യത

spot_img
spot_img

ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാരിൽ കേരളത്തിൽനിന്നു 2 മലയാളികൾക്കു സാധ്യത. നിയുക്ത തൃശൂർ എംപി സുരേഷ് ഗോപി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ എന്നിവർ കേന്ദ്രമന്ത്രിമാരായേക്കും. സുരേഷ് ഗോപിയുടെ പേര് നേരത്തേതന്നെ കേട്ടിരുന്നെങ്കിലും അപ്രതീക്ഷിത മുഖമായാണു ജോർജ് കുര്യന്റെ വരവ്. പ്രധാനമന്ത്രിയുടെ വസതിയിലെ ചായസല്‍ക്കാരത്തില്‍ ജോര്‍ജ് കുര്യന്‍ പങ്കെടുത്തിരുന്നു. കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയോടു ഡൽഹിയിലെത്തണമെന്നു നരേന്ദ്ര മോദി നേരിട്ട് അറിയിക്കുകയായിരുന്നു.

മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ആയിരുന്നു ജോർജ് കുര്യൻ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചു. കോട്ടയം സ്വദേശിയാണ്.

സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുന്നു. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ഇതിനു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന അർപ്പിച്ചു.

സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണു കേൾക്കുന്നത്. നടൻ മോഹൻലാലിനെയും മോദി നേരിട്ടു ഫോണിൽ വിളിച്ചിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നു മോഹൻലാൽ അറിയിച്ചു. സുരേഷ് ഗോപി തന്റെ സിനിമാ തിരക്കുകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും മന്ത്രിയാകാൻ നിർദേശിച്ചെന്നാണു വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments