Saturday, September 7, 2024

HomeMain Storyമോദി മന്ത്രിസഭയില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയും

മോദി മന്ത്രിസഭയില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയും

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജ്‌നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു.

ജിതന്‍ റാം മാഞ്ചി കേന്ദ്രമന്ത്രിയായി അധികാരമേറ്റു. എന്‍.ഡി.എ. ഘടകകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നേതാവ്. ബിഹാറിലെ ഗയയില്‍നിന്ന് ലോക്‌സഭയിലേക്ക്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി.

ധര്‍മ്മേന്ദ്ര പ്രധാന്‍ കേന്ദ്ര മന്ത്രിസഭയില്‍. ഒഡിഷയിലെ പുരിയില്‍നിന്നുള്ള ലോക്‌സഭ അംഗം. മുന്‍ മോദി സര്‍ക്കാരില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.

പീയുഷ് ഗോയല്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മോദി സര്‍ക്കാരില്‍ ടെക്‌സ്‌റ്റൈല്‍സ്, വ്യവസായ വകുപ്പ് മന്ത്രി. രാജ്യസഭാ കക്ഷി നേതാവ്. ബി.ജെ.പി. മുന്‍ദേശീയ ട്രഷറര്‍

ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിസഭയില്‍. കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി. ഇത്തവണ എന്‍.ഡി.എ. സഖ്യമായി മത്സരിച്ച് ലോക്‌സഭയിലെത്തി.

മനോഹര്‍ലാല്‍ ഖട്ടാര്‍ കേന്ദ്രമന്ത്രിയായി അധികാരമേറ്റു. ഹരിയാണയിലെ മുന്‍ മുഖ്യമന്ത്രി. ആര്‍.എസ്.എസിലൂടെ ബി.ജെ.പി.യിലെത്തി.

എസ്. ജയശങ്കര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി. മുന്‍ വിദേശകാര്യ സെക്രട്ടറി.

പുതിയ സര്‍ക്കാരിലും നിര്‍മല സീതാരാമന്‍. മുന്‍ മോദി സര്‍ക്കാരില്‍ ധനകാര്യമന്ത്രി. തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ്. കേന്ദ്രസര്‍ക്കാരില്‍ പ്രതിരോധ വകുപ്പും കൈകാര്യംചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments