തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ ഇടതുമുന്നണിയില്‍ സമയാവം. ഘടകകക്ഷികളുടെ ശക്തമായ സമ്മര്‍ദത്തിനു മുന്നില്‍ സിപിഎമ്മിനു വഴങ്ങേണ്ടി വന്നു. ഇടതു മുന്നണിക്ക് വിജയിക്കാവുന്ന രണ്ടു സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനും സിപിഐയ്ക്കും നല്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു.ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.എല്‍ഡിഎഫ് യോഗത്തില്‍ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികള്‍ അവകാശ വാദം ഉന്നയിച്ചപ്പോള്‍ തര്‍ക്കത്തിന് നില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ എടുക്കുന്ന തീരുമാനമെന്ന് ഇപി ജയരാജന്‍ വിശദീകരിച്ചു. രാജ്യസഭാ സീറ്റായിരുന്നു എല്‍ഡിഎഫ് യോഗത്തിന്റെ മുഖ്യ അജണ്ട. ഘടകക്ഷികള്‍ നല്ലപോലെ സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് ഇപി പറഞ്ഞു.
സിപിഎം വഴങ്ങി; രാജ്യസഭാ സീറ്റ് സിപിഐയ്ക്കും കേരളാ കോണ്‍ഗ്രസിനും
RELATED ARTICLES