Saturday, September 7, 2024

HomeMain Storyജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം; സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം

ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം; സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം

spot_img
spot_img

ന്യൂ‍ഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യം, രാജ്നാഥ് സിങ് പ്രതിരോധം, നിതിൻ ഗഡ്കരി ഉപരിതല ഗതാഗതം, നിർമല സീതാരാമൻ ധനകാര്യം എന്നീ മന്ത്രാലയങ്ങളിൽ തുടരും.

കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുമാണു ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments