Saturday, September 7, 2024

HomeMain Storyജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലി പാർലമെന്റിൽ കൂട്ടത്തല്ല്, പ്രതിപക്ഷ അംഗത്തിന് പരിക്ക്‌

ജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലി പാർലമെന്റിൽ കൂട്ടത്തല്ല്, പ്രതിപക്ഷ അംഗത്തിന് പരിക്ക്‌

spot_img
spot_img

റോം: ജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലി പാർലമെന്റിൽ കൂട്ടത്തല്ല്. കൂടുതൽ പ്രദേശങ്ങൾക്ക് സ്വയംഭരണം നൽകാനുള്ള ബില്ലിനെതിരെയാണ് പാർലമെന്റിൽ പ്രതിഷേധമുണ്ടായത്. ജി7 ഉച്ചകോടിക്കായി വിവിധ രാഷ്ട്രതലവൻമാർ ഇറ്റലിയിലേക്ക് എത്തുന്നതിനിടെയാണ് പാർലമെന്റിൽ സംഘർഷമുണ്ടായത്.

പ്രതിപക്ഷ പാർട്ടിയിലെ അംഗമായ ലിയോനാർഡോ ഡോണോ ഇറ്റാലിയൻ പതാക മന്ത്രിയായ റോബർട്ടോ കാൽഡെറോളിക്ക് നൽകാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. റോ​ബർട്ടോ കാൽഡെറോളി തനിക്ക് ലഭിച്ച പതാക ലിയോനാർഡോ ഡോണക്ക് തിരികെ നൽകി. ഇതിന് പിന്നാലെ പ്രതിപക്ഷ നിരയിൽ നിന്നും കൂടുതൽ അംഗങ്ങളെത്തുകയും സംഘർഷം ഉടലെടുക്കുകയുമായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റ ലിയോനാർഡോ ഡോണോയെ വീൽചെയറിലാണ് പാർലമെന്റിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. ഇറ്റാലിയൻ പാർലമെന്റിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിന് പിന്നാ​ലെ ഡോണോയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ പാർട്ടിയിലെ അംഗങ്ങൾ രംഗത്തെത്തി. മനപ്പൂർവം പ്രകോപനമുണ്ടാക്കുകയാണ് ഡോണോ ചെയ്തതെന്നും അയാളുടെ പരിക്കുകൾ വ്യാജമാണെന്നുമായിരുന്നു ആരോപണം. അതേസമയം, ജി7 സമ്മേളനത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യമന്ത്രിയും രംഗത്തെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments