Saturday, September 7, 2024

HomeNewsKeralaജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര മന്ത്രി ആകുമ്പോള്‍ (പി. ശ്രീകുമാര്‍)

ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര മന്ത്രി ആകുമ്പോള്‍ (പി. ശ്രീകുമാര്‍)

spot_img
spot_img

മൂന്നര പതിറ്റാണ്ട് മുന്‍പ് കോട്ടയം തിരുനക്കര തെക്കേനടയിലെ ആര്‍ എസ് എസ് കാര്യാലയത്തിലേയ്ക്ക് ഏതാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഓടി കിതച്ചെത്തിയ വിദ്യാര്‍ത്ഥി നേതാവായിട്ടാണ് ജോര്‍ജ്ജ് കുര്യനെ ആദ്യം കാണുന്നത്. നാട്ടകം കോളേജില്‍ എസ്എഫ്‌ഐക്കാരുടെ തല്ലുവന്നപ്പോള്‍ രക്ഷപെട്ട് ഓടി എത്തിയതാണ് വിദ്യാര്‍ത്ഥിജനത നേതാവായിരുന്ന ജോര്‍ജ്ജ് കുര്യന്‍.

അവസാനം നേരില്‍ കണ്ടത് വോട്ടെണ്ണല്‍ ദിവസം അതിരാവിലെ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ വെച്ചും. വോട്ടെണ്ണല്‍ കാണാന്‍ വലിയ സ്‌ക്രീന്‍ ഒരുക്കിയിരുന്നു. 100 ഓളം കസേരയും നിരത്തിയിട്ടിരുന്നു. എട്ടുമണിയോടെ അവിടെ എത്തിയപ്പോള്‍ ചാനല്‍ കാ്യമറകള്‍ ധാരാളം. കാഴ്ചക്കാരില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവായി ഒരാള്‍ മാത്രം ജോര്‍ജ്ജ് കുര്യന്‍.

പിന്നീട് ഒറ്റയ്ക്കും പെട്ടയ്ക്കുമായി ആളുകള്‍ വന്നു തുടങ്ങി. രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും മുന്നേറുന്നതും വാരാണസിയില്‍ നരേന്ദ്രമോദി പിന്നിലെന്നും അവതാരകര്‍ പറഞ്ഞ്് ആവേശം കൊള്ളിക്കുമ്പോള്‍ നിര്‍വികാരതയോടെ നോക്കിയിരിക്കുകയായിരുന്നു. ഉച്ചയോടുകൂടി പ്രമുഖനേതാക്കളെല്ലാം തന്നെ ഓഫീസിലെത്തി. വിജയം ഉറപ്പിച്ച സുരേഷ് ഗോപി വന്നപ്പോള്‍ വലിയ സ്വീകരണം. ആരവത്തിനിടയില്‍ ചിത്രത്തില്‍ വരാനോ മുന്നില്‍ നില്‍ക്കാനോ ബിജെപി ജനറല്‍ സെക്രട്ടറിയായ ജോര്‍ജ്ജ് കുര്യനെ കണ്ടില്ല. ആധാരശിലയായി സംഘടനാ പ്രവര്‍ത്തനം ചെയ്യുന്നതിന്റെ മാതൃകയായിരുന്നു അത്.

ഈ രണ്ടു കാഴ്ചകള്‍ക്കും ഇടയില്‍ എത്രയോ തവണ ജോര്‍ജ്ജ് കുര്യന്‍ എന്ന രാഷ്ട്രീയക്കാരനുമായി അടുത്തിടപെട്ടു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് പാര്‍ട്ടിക്കുവേണ്ടി കുറ്റപത്രവും പ്രകടന പത്രികയും തയ്യാറാക്കുന്നതില്‍ പങ്കാളിയായി. ഒരിക്കല്‍ പോലും ഒരു നേതാവ് എന്ന തോന്നല്‍ അദ്ദേഹത്തോട് ഉണ്ടായിട്ടില്ല. സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തു തുറന്നു പറയുന്ന ആള്‍ മാത്രമായിട്ടാണ് അനുഭവപ്പെട്ടത്.

വോട്ടെണ്ണല്‍ ദിവസം മറ്റുള്ളവരുടെ വിജയ വാര്‍ത്ത അറിയാന്‍ കാത്തിരുന്ന ജോര്‍ജ്ജ് വിജയനെ ഏതാനും ദിവസത്തിനകം കാത്തിരുന്നത് കേന്ദ്രമന്ത്രി പദവി എന്നത് സമീപകാല കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അപ്രതീക്ഷിത സംഭവം തന്നെയാണ്.
ജോര്‍ജ്ജ് കുര്യന്റെ ജീവിതം പോലെതന്നെ അവിശ്വസനീയവും. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും വേരോട്ടമുള്ള കോട്ടയം ജില്ലയിലെ കാണക്കാരിയില്‍ ഒരു െ്രെകസ്തവ കുടുംബത്തിലാണ് ജോര്‍ജ് കുര്യന്‍ ജനിച്ചത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് ഉള്ളില്‍ തോന്നിയ കടുത്ത സ്വാതന്ത്ര്യദാഹമാണ് ജോര്‍ജ് കുര്യനെ രാഷ്ട്രീയത്തിലെത്തിച്ചത്.

ഇന്ദിരയുടെ കടുത്ത വിമര്‍ശകനായിരുന്ന ജയപ്രകാശ് നാരായണനായിരുന്നു ആദ്യത്തെ ഹീറോ. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ എറണാകുളത്ത് ജയപ്രകാശ് നാരായണന്റെ പ്രസംഗം കേട്ടത് മുതല്‍ തുടങ്ങിയതായിരുന്നു ആ ആരാധന. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നവര്‍ ഒന്നിച്ച് ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ജോര്‍ജ് കുര്യന്‍ അതിനൊപ്പം ചേര്‍ന്നു. അവിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലധികവും ആര്‍.എസ്.എസ്. പശ്ചാത്തലമുള്ളവരായിരുന്നു. പിന്നീട് ബി.ജെ.പി രൂപംകൊണ്ടപ്പോള്‍ ജോര്‍ജ് കുര്യന്‍ ബി.ജെ.പിയുടെ ഭാഗമായി

നിമിത്തങ്ങളായിരുന്നു തന്റെ ജീവിതിത്തില്‍ സംഭവിച്ച ഓരോ കാര്യങ്ങളും എന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിക്കുകയാണ് കേന്ദ്രമന്ത്രി പദ ലബ്ധിയേയും ജോര്‍ജ്ജ് കുര്യന്‍.
”കോാതനല്ലൂരിലെ കോണ്‍വെന്റ് സ്‌കൂളില്‍ അഞ്ചാം ക്‌ളാസില്‍ വേദപഠന ക്‌ളാസിലെ മത്സരത്തില്‍ കുര്യനായിരുന്നു ഫസ്റ്റ്. സമ്മാനമായി ലഭിച്ചത് ‘എങ്ങനെ നല്ലൊരു പ്രസംഗകനാകാം’ എന്ന പുസ്തകം.

അതുവായിച്ചതോടെയാണ് പ്രസംഗവും രാഷ്ട്രീയവുമെല്ലാം ചിന്തയിലെത്തിയത്. ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ചിറ്റപ്പന്റെ മകന്റെ വിവാഹത്തിനു പോകുമ്പോഴാണ് എറണാകുളത്ത് ജയപ്രകാശ് നാരായണ്‍ പ്രസംഗം കേള്‍ക്കാന്‍ ആളുകളുടെ തിരക്കു കണ്ടത്. .മറ്റൊരു സംഭവം എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ്. എസ്.കെ. പൊറ്റക്കാടിന്റെ കുരുമുളക് എന്ന പുസ്തകം എല്ലാ ഞായറാഴ്ചയും ലൈബ്രറിയില്‍ പോയി വായിക്കുമായിരുന്നു. ഒരു ദിവസം ചെന്നപ്പോള്‍ പുസ്തകം അവിടില്ല. പകരം ഒരു കുറിപ്പ്: അടിയന്തരാവസ്ഥ ആയതിനാല്‍ നോവല്‍ പിന്‍വലിച്ചിരിക്കുന്നു. വീട്ടില്‍ ചെന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഒപ്പം വീട്ടുകാരുടെ മുന്നറിയിപ്പും: റോഡരികില്‍ കളിക്കരുത്, പൊലീസ് പിടിക്കും. അതോടെ മനസുകൊണ്ട് അടിയന്തരാവസ്ഥയ്‌ക്കെതിരായി. പിന്നാലെ അറിഞ്ഞു, ജെ.പിയും എതിരാണെന്ന്. അങ്ങനെ ജെ.പി ആരാധകനായി. ജെ.പി മൂവ്‌മെന്റും മനസിലേക്കു വന്നു. ന്ന് സ്‌കൂള്‍ രാഷ്ട്രീയം തീവ്രമായിരുന്നു. ജെ.പിയുടെ കാര്യങ്ങളും സമ്പൂര്‍ണ വിപ്‌ളവവുമെല്ലാം ഞാന്‍ വിവരിക്കുമ്പോള്‍ കൂട്ടുകാര്‍ അദ്ഭുതം കൂറും. അതോടെ ചിലര്‍ വന്ന് രഹസ്യമായി ചില നോട്ടീസുകള്‍ തരാന്‍ തുടങ്ങി. ജെ.പിയുടെ ഛാത്ര യുവ സംഘര്‍ഷ വാഹിനിയുടെ പ്രവര്‍ത്തകരായിരുന്നു. ആ നോട്ടീസുകളുടെ അടിസ്ഥാനത്തിലായി പിന്നീടുള്ള സംവാദങ്ങള്‍.പത്താം ക്‌ളാസ് പാസായ സമയത്താണ് അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പ്. . പിന്നീട് മാന്നാനം കെ.ഇ കോളേജില്‍ ചേര്‍ന്ന ശേഷം ജനസംഘം ഗ്രൂപ്പുമായി ബന്ധപ്പെട്ടു. ജനതാ പാര്‍ട്ടിയില്‍ ജനസംഘത്തിന്റെ ആളായി. ജനതാ പാര്‍ട്ടി പിളര്‍ന്ന് ബി.ജെ.പിയുണ്ടായ ദിവസം 1980 ഏപ്രില്‍ ആറിനു തന്നെ അംഗത്വമെടുത്തു.”
താനെങ്ങനെ ബിജെപി ആയെന്ന് ജോര്‍ജ്ജ് കുര്യന്‍ ചുരുക്കി നിസ്സാരമായി പറയുമെങ്കിലും അത്ര നിസ്സാരമായിരുന്നില്ല കോട്ടയത്ത് സിറിയന്‍ ക്രിസ്ത്യാനി ആര്‍എസ്എസ് പ്രസ്ഥാനത്തിനൊപ്പം നിന്ന പ്രവര്‍ത്തിക്കുക എന്നത്. ര്‍എസ്എസ് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സംഘടന എന്നത് നാലുപേരോട് പറയുമ്പോള്‍ ചൂണ്ടിക്കാന്‍ കഴിയുന്നവരായിരുന്നു പ്രൊഫ ഒ എം മാത്യു, ഡോ സി ഐ ഐസക്ക്, ജോര്‍ജ്ജ് കുര്യന്‍ …എന്നീ കോട്ടയംകാര്‍. ആര്‍എസ്എസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ആക്ഷേപം മാത്രം കിട്ടിയിരുന്ന കാലത്ത് ഒപ്പംനിന്ന െ്രെകസ്തവ സഭയില്‍ പെട്ട ചുരുക്കം ചിലരില്‍ നാലുപേരറിയുന്നവരായിരുന്നു ഇവര്‍.
1980ല്‍ ജനസംഘത്തില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരാന്‍ സോഷ്യലിസ്റ്റുകളുടെ ഒരു വിഭാഗം ജനതാ പാര്‍ട്ടി വിട്ടപ്പോള്‍ അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള ജോര്‍ജ് കുര്യന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു.നാല് പതിറ്റാണ്ടിലേറെയായി അടിയുറച്ച ബി.ജെ.പി പ്രവര്‍ത്തകനാണ് അദ്ദേഹം. എന്നും വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന നേതാവ്. സംസാരത്തില്‍ മിതത്വം പാലിക്കുകയും എന്നാല്‍ പറയേണ്ടത് കൃത്യമായി പറയുകയും ചെയ്തിരുന്ന രാഷ്ട്രീയക്കാരന്‍. പ്രവര്‍ത്തികൊണ്ടോ പെരുമാറ്റംകൊണ്ടോ പ്രസംഗംകൊണ്ടോ പ്രസ്ഥാനത്തിന് ഒരിക്കലും പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലാത്ത നേതാവ്. കുര്യന്റെ മന്ത്രി പദവിയിലൂടെ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുള്ള വലിയൊരു സന്ദേശമാണ് ബിജെപി നന്‍കിയിരിക്കുന്നത്. ആവേശത്തില്‍ പാര്‍ട്ടിയിെലത്തുന്നവരെ മാത്രമല്ല അടിസ്ഥാന പ്രവര്‍ത്തനം ചെയ്യുന്നവരും പരിഗണിക്കപ്പെടും എന്ന സന്ദേശം. ഒപ്പം കൗശലത്തോടെയുള്ള രാഷ്ട്രീയനീക്കവും. അത് ക്രൈസ്തവ വോട്ടാണ്. കേരളത്തില്‍ ബിജെപിക്ക് രക്ഷപെടണമെങ്കില്‍ ക്രൈസ്തവവോട്ട് കിട്ടിയേ മതിയാകകു എന്ന തിരിച്ചറിവില്‍ കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. എന്നാല്‍ ക്രൈസ്തവര്‍ കൗശലപൂര്‍വം ബിജെപിയോട് അകലം പാലിച്ചു. ആ അകലം കുറഞ്ഞു വരുന്നു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന ചിത്രം. തിരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നല്ല രീതിയില്‍ ബിജെപിയിലേക്ക് എത്തി എന്ന് കാണാന്‍ കഴിയും. കൃത്യമായി നോക്കിയാല്‍ ബിജെപിയിലേക്ക് ഒഴുകിയ ക്രിസ്ത്യന്‍ വോട്ടുകളില്‍ ഭൂരിഭാഗവും സീറോമലബാര്‍ സഭാ വിശ്വാസികളുടെ വോട്ട് ആണെന്ന് കാണാന്‍ കഴിയും.തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലും നിര്‍ണായകം ആയത് സീറോമലബാര്‍ സഭാ വിശ്വാസികളുടെ വോട്ട് തന്നെയാണ്.ഭരിക്കുന്നവര്‍ക്ക് ഒപ്പം നിന്നാല്‍ ഉള്ള നേട്ടം അവര്‍ക്ക് നന്നായി അറിയാം. തൃശൂരില്‍ മാത്രമല്ല സീറോമലബാര്‍ സഭാവിശ്വാസികള്‍ കൂടുതല്‍ ഉള്ള തിരുവിതാംകൂര്‍ ഭാഗത്തും, വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ഒക്കെ ബിജെപിക്ക് വന്‍തോതില്‍ വോട്ട് വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൂടിയാണ് സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസിയായ ജോര്‍ജ്ജ് കുര്യനെ കേന്ദ്രമന്ത്രി ആക്കിയിരിക്കുന്നത് എന്നത് നേരാണ്. പക്ഷേ അതു നല്‍കുന്ന സന്ദേശം അതിനും മേലെയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments