Saturday, September 7, 2024

HomeMain Storyയുക്രെയ്ന്‍ യുദ്ധമവസാനിപ്പിക്കാന്‍ പുതിയ നിബന്ധനകളുമായി റഷ്യ

യുക്രെയ്ന്‍ യുദ്ധമവസാനിപ്പിക്കാന്‍ പുതിയ നിബന്ധനകളുമായി റഷ്യ

spot_img
spot_img

മോസ്‌കോ: യുക്രെയ്‌നില്‍ രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ പുതിയ നിബന്ധനകള്‍ വെച്ച് റഷ്യ. സ്വിസ് തലസ്ഥാനമായ ബേണില്‍ 90ലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംഗമിക്കുന്നതിനിടെയാണ് വ്‌ലാഡ്മിര്‍ പുടിന്‍ കടുത്ത നിബന്ധനകള്‍ വെച്ചത്.

റഷ്യക്ക് കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ വിട്ടുനല്‍കുക, സ്വന്തം രാജ്യത്ത് കൂടുതല്‍ മേഖലകളില്‍നിന്ന് യുക്രെയ്ന്‍ സേനയെ പിന്‍വലിക്കുക, നാറ്റോ അംഗത്വ ശ്രമം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

റഷ്യക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്. റഷ്യന്‍ ബാങ്കിങ് മേഖലക്കെതിരെ കഴിഞ്ഞ ദിവസമാണ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്. റഷ്യന്‍ ഓഹരി വിപണിയില്‍ കറന്‍സി വ്യാപാരം, ചിപ്പ്- സാങ്കേതിക വ്യാപാരം എന്നിവയും വിലക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ മരവിപ്പിക്കപ്പെട്ട റഷ്യന്‍ ആസ്തികള്‍ ഉപയോഗിച്ച് യുക്രെയ്‌ന് 5000 കോടി ഡോളര്‍ വായ്പ നല്‍കാന്‍ ജി7 ഉച്ചകോടി തീരുമാനമെടുത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments