Tuesday, June 25, 2024

HomeNewsIndiaഒഡീഷയില്‍ വൈദീകര്‍ക്കു നേരെ ക്രൂര ആക്രമണം; മര്‍ദിച്ച് അവശരാക്കിയ ശേഷം കൊള്ളയടിച്ചു

ഒഡീഷയില്‍ വൈദീകര്‍ക്കു നേരെ ക്രൂര ആക്രമണം; മര്‍ദിച്ച് അവശരാക്കിയ ശേഷം കൊള്ളയടിച്ചു

spot_img
spot_img

റൂര്‍ക്കല : ഒഡീഷയില്‍ വൈദീകര്‍ക്കു നേരെ ക്രൂര ആക്രമണവും കൊള്ളയടിയും.റൂര്‍ക്കല രൂപതയിലെ സുന്ദര്‍ഗഡ് ജോരാഭാല്‍ പള്ളിയോടു ചേര്‍ന്നുള്ള വൈദികമന്ദിരത്തില്‍ കടന്നു കയറി ആക്രമികള്‍ ഇന്നലെ പുലര്‍ ച്ചെ 2.30 ഓടെയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വികാരി ഫാ.നേരിയല്‍ ബിലൂങ്, സഹവികാരി ഫാ. അലോഷ്യസ് എന്നിവരെ റൂര്‍ക്കല ജനറല്‍ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.
15 പേരോളം അടങ്ങുന്ന ആക്രമി സംഘം പൂര്‍ണമായും മുഖംമൂടി ധാരികളായിരുന്നു. വൈദികമന്ദിരത്തിന്റെ ജനാലകളും വാതിലും തകര്‍ത്താണ് അ ക്രമിസംഘം ഉള്ളില്‍ കടന്നത്. കെട്ടിടത്തിനുള്ളില്‍ കടന്ന ആദ്യം തന്നെ വൈദീകരുടെ മൊബൈലകുള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ഇരുമ്പു വടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമ ണം. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകി, ഇരു വരെയും മുറിക്കു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേ ഷമാണ് കവര്‍ച്ച നടത്തിയത്. ശബ്ദമുണ്ടാക്കിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. മര്‍ദനമേറ്റ ഫാ. നേരിയല്‍ ബോ ധരഹിതനായി വീണു. ഒരു മ ണിക്കൂറോളം അക്രമികള്‍ താ ണ്ഡവമാടി.

പള്ളിയില്‍നിന്ന് പണവും വിലപിടിപ്പുള്ള സംഗീത പകര ണങ്ങളും കൊള്ളയടിച്ചു. ഫാ. അലോഷ്യസ് തന്റെ കൈയി ലെ കെട്ടുകള്‍ അഴിക്കുകയും അബോധാവസ്ഥയിലായിരുന്ന ഫാ.നേരിയലിനെ വെള്ളം മുഖ ത്തു തളിച്ച് ഉണര്‍ത്തുകയും ചെയ്ത ശേഷമാണ് പുറംലോകത്ത് വിവരം അറിയിക്കാന്‍ കഴിഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments