അതിശക്തമായ സൗരകൊടുങ്കാറ്റ് മൂലം ചൊവ്വാ ഗ്രഹം മൂടപ്പെട്ടു. സൂര്യനില്‍ നിന്നും ആഞ്ഞടിച്ച സൗരക്കൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസം ചൊവ്വയില്‍ പതിച്ചത്. സംഭവത്തെക്കുറിച്ച് വിവിധ ചൊവ്വ ദൗത്യങ്ങളുടെ സഹായത്തോടെ ശാസ്്ത്രജ്ഞര്‍ പഠനം ആരംഭിച്ചു. 11 വര്‍ഷത്തെ കാലചക്രം പൂര്‍ത്തിയാക്കുന്ന സൂര്യന്‍ സോളാര്‍ ഏറ്റവും അതിശക്തമായ എന്ന നിലയിലാണുള്ളത്. ഇത് ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളെ ബാധിക്കുകയും ധ്രുവദീപ്തി ദൃശ്യമാകുന്നതിനിടയാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അതിശക്തമായ സൗര വാതങ്ങളും കൊറോണല്‍ മാസ് ഇജക്ഷനുകളും ഉള്‍പ്പടെ ഒരു വര്‍ഷമായി സജീവമാണ് സൂര്യന്‍, വലിയൊരു സോളാര്‍ സ്‌പോട്ടില്‍ നിന്ന് പുറപ്പെട്ട എക്‌സ് ക്ലാസ് സൗരവാതം കഴിഞ്ഞ മെയില്‍ ഭൂമിയില്‍ പതിച്ചിരുന്നു.
സൗരക്കൊടുങ്കാറ്റിലെ ചാര്‍ജുള്ള കണങ്ങളും വികിരണങ്ങളും ചൊവ്വയെ മൂടിയതോടെ ആകാശത്ത് വലിയ ധ്രുവദീപ്തി രൂപപ്പെടുകയും ചെയ്തു.
ഭൂമിയിലേക്കെത്തിയ സൗരക്കൊടുങ്കാറ്റിന് കാരണമായ സണ്‍സ്‌പോട്ട് പിന്നീട് ചൊവ്വയ്ക്ക് നേരെ തിരിഞ്ഞതോടെയാണ് ചൊവ്വയെ ലക്ഷ്യമാക്കി സൗരക്കൊടുങ്കാറ്റ് പ്രവഹിച്ചത്.
സൗരവാതം എങ്ങനെ ചൊവ്വയെ ബാധിക്കുന്നുവെന്ന് അറിയാന്‍ ചൊവ്വയെ ചുറ്റുന്ന ഓര്‍ബിറ്ററുകളും ചോവ്വയില്‍ പ്രവര്‍ത്തിക്കുന്ന റോവവകളും ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തി ബഹിരാകാശ സഞ്ചാരികള്‍
ചൊവ്വയിലെത്തുമ്പോള്‍ ഏതെല്ലാം പ്രതിബന്ധങ്ങളെ നേരിടേണ്ടിവരുമെന്ന് പഠിക്കാന്‍ ഇതിലൂടെ സാധിക്കും.