Saturday, September 7, 2024

HomeMain Storyഫ്‌ളോറിഡയില്‍ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു

ഫ്‌ളോറിഡയില്‍ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു

spot_img
spot_img

ഫ്ലോറിഡ: മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. ക്രിസ്റ്റോസ് അലക്സാണ്ടറാണ്(19) പൊലീസ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11 മണി കഴിഞ്ഞ്, ഭർത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടതായി അറിയിച്ച് ഒരു സ്ത്രീയുടെ ഫോൺ കോൾ പൊലീസിന് ലഭിക്കുകയായിരുന്നു.

ഫോൺ സംഭാഷണത്തിനിടെ സ്ത്രീയുടെ ശബ്ദത്തിനൊപ്പം വെടിയൊച്ചകളും പൊലീസ് കേട്ടിരുന്നു. സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുമ്പോൾ അലക്സാണ്ടറും അയാളുടെ അമ്മ റെബേക്കയും(48) വീടിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ട ഉടൻ അലക്സാണ്ടർ അമ്മയ്ക്ക് നേരെ വെടിയുതിർത്തു. പിന്നീട് ഷെയ്ൻ മക്ഗൗവ് (26)എന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെയും നേരെ വെടിവെച്ചു. ഇതോടെ പൊലീസ് തിരിച്ച് വെടിവച്ചു. ഈ വെടിവയ്പ്പിൽ ക്രിസ്റ്റോസ് കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനായ ഷെയ്ൻ സെന്‍റ് ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.

ക്രിസ്‌റ്റോസ് അലക്‌സാണ്ടർ തെമെലിസ് ജൂനിയർ 51 കാരനായ പിതാവ് ക്രിസ്‌റ്റോസ് ബൈറോൺ തെമെലിസിനെ വീടിനുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ചോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments