തെഹ്റാൻ: ഇറാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് രോഗികൾ മരിച്ചു. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് റശ്ത് നഗരത്തിലെ ഖാഇം ആശുപത്രിയിൽ തീപിടിത്തമുണ്ടായത്.
മരിച്ചവരിൽ ആറുപേർ സ്ത്രീകളാണ്. തീവ്രപരിചരണ വിഭാഗം സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.
പുകയിൽ അകപ്പെട്ട രോഗികളും ജീവനക്കാരുമടക്കം 140ഓളം പേരെ രക്ഷപ്പെടുത്തിയതായി നഗരത്തിലെ അഗ്നിസുരക്ഷാ മേധാവി ഷഹ്റാം മൊമേനി പറഞ്ഞു.