Saturday, September 7, 2024

HomeMain Storyരാഹുലിന് 54-ാം പിറന്നാള്‍, ആശംസ അറിയിച്ച് പിണറായി ഉള്‍പ്പടെ പ്രമുഖര്‍

രാഹുലിന് 54-ാം പിറന്നാള്‍, ആശംസ അറിയിച്ച് പിണറായി ഉള്‍പ്പടെ പ്രമുഖര്‍

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 54ാം ജന്മദിനം. രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരും രാഹുലിന് ആശംസ നേര്‍ന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുലിന് ആശംസ നേര്‍ന്നു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കേള്‍ക്കപ്പെടാതെ പോകുന്ന ദശലക്ഷക്കണക്കിനാളുകളുടെ ശബ്ദത്തോടുള്ള ദൃഢമായ അനുകമ്പയും താങ്കളെ വ്യത്യസ്തനാക്കുന്നുവെന്ന് ഖാര്‍ഗെ ആശംസയില്‍ പറഞ്ഞു.

സന്തോഷം നിറഞ്ഞ ഒരു വര്‍ഷമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മദിനാശംസയില്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള അര്‍പ്പണബോധം രാഹുലിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആശംസയില്‍ പറഞ്ഞു. വരുംനാളുകളിലും മുന്നേറാനും വിജയിക്കാനും കഴിയട്ടെയെന്ന് അദ്ദേഹം എക്‌സില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസയുമായി സഹോദരി പ്രിയങ്ക ഗാന്ധി. 54 വയസ്സ് തികയുന്ന രാഹുലിന് വൈകാരികമായി ആശംസ നേര്‍ന്നിരിക്കയാണ് പ്രിയങ്ക.

‘എല്ലായ്പ്പോഴും എന്റെ സുഹൃത്ത്, സഹയാത്രികന്‍, വാദപ്രതിവാദപരമായ വഴികാട്ടി, തത്ത്വചിന്തകന്‍, നേതാവ്’ എന്നിങ്ങനെ പ്രിയങ്ക എക്‌സില്‍ എഴുതി. ശേഷം നിങ്ങളെ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ഡല്‍ഹിയിലെ നമ്പര്‍ 10 ജനപഥിലെ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളുയര്‍ത്തി ആഘോഷപ്രകടനം നടത്തി. പാര്‍ട്ടി ആസ്ഥാനത്തും ജന്മദിനാഘോഷം നടന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments