വാഷിംഗ്ടണ്‍: വായു മലിനീകരണം മൂലം മനുഷ്യജീവനുകള്‍ ലോകത്ത് വ്യാപകമായി നഷ്ടമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്
ഉയര്‍ന്ന രക്തസമ്മര്‍ദം, ഭക്ഷണക്രമം, പുകയില ഉപയോഗം എന്നിവക്ക് പിന്നാലെ ദക്ഷിണേഷ്യയിലെ മരണങ്ങളുടെ പ്രധാന കാരണം വായു മലിനീകരണമായിരിക്കുന്നു. അമേരിക്ക ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ സ്ഥാ പനമായ ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് പ്രസിദ്ദീകരിച്ചിട്ടുള്ളത്.
ലോകത്തെ രണ്ടാമത്തെ വലിയ മരണകാരി വായു മലിനീകരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തില്‍ 2021ല്‍ മാത്രം ലോകത്ത് 81 ലക്ഷം പേര്‍ വായു മലിനീകരണം കാരണം മരണപ്പെട്ടതായി പറയുന്നു; ഇതേ കാലയളവില്‍ ഇന്ത്യയില്‍ മരണപ്പെട്ടത് 21 ലക്ഷം; ചൈനയില്‍ 23 ലക്ഷം നൈജീരിയയില്‍ 1,14,100, പാകിസ്താനില്‍ 68,100, ഇത്യോപ്യയില്‍ 31,100, ബംഗ്ലാദേശില്‍ 19,100 എന്നിങ്ങനെയാണ് കുട്ടികളുടെ മാത്രം മരണം രേഖപ്പെടുത്തിയിരിക്കുന്നത്.