Saturday, September 7, 2024

HomeMain Storyഇസ്രയേലിന് മുന്നറിയിപ്പ്; നിയമങ്ങളും സംയമനവുമില്ലാത്ത യുദ്ധം ആരംഭിക്കുമെന്ന് ഹിസ്ബുല്ല

ഇസ്രയേലിന് മുന്നറിയിപ്പ്; നിയമങ്ങളും സംയമനവുമില്ലാത്ത യുദ്ധം ആരംഭിക്കുമെന്ന് ഹിസ്ബുല്ല

spot_img
spot_img

ബെയ്‌റൂത്ത്: ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പുമായി ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ല. ലെബനനെതിരായ സൈനിക നടപടി ഇസ്രായേല്‍ ആരംഭിച്ചാല്‍ നിയമങ്ങളും സംയമനവുമില്ലാത്ത യുദ്ധം ആരംഭിക്കുമെന്ന് നസറല്ല പറഞ്ഞു. ഇസ്രായേല്‍-ലെബനാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലെബനനിലെ യുദ്ധത്തെ കുറിച്ച് ശത്രു പറയുന്നതും മധ്യസ്ഥരുടെ ഭീഷണികളും ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനാണ് ഇക്കാര്യത്തില്‍ ഭയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിസ്ബുല്ലയുടെ ആക്രമണം ശക്തമാകുന്നതിനിടെ, ലബനാനില്‍ രൂക്ഷമായ പ്രത്യാക്രമണം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിക്ക് അനുമതി ലഭിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു.

ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇസ്രായേല്‍ അധികൃതര്‍ രംഗത്തെത്തിയത്. സൈനിക, ജനവാസ മേഖലകള്‍, മാളുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട വിഡിയോ ദൃശ്യം ഇസ്രായേലിനുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള കമ്പനികള്‍ നടത്തുന്ന ഹൈഫയിലെ തുറമുഖങ്ങളുടെ ദൃശ്യം ചിത്രീകരിച്ചതായി ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ല പൊങ്ങച്ചം പറയുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. സമ്പൂര്‍ണ യുദ്ധത്തില്‍ ഹിസ്ബുല്ല തകര്‍ക്കപ്പെടുകയും ലബനാന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments