Saturday, September 7, 2024

HomeMain Storyആലപ്പുഴയില്‍ പന്നിപ്പനിയും (എച്ച് 1 എന്‍ 1) പടരുന്നു, ഒരാഴ്ചയ്ക്കിടെ 14 രോഗികള്‍

ആലപ്പുഴയില്‍ പന്നിപ്പനിയും (എച്ച് 1 എന്‍ 1) പടരുന്നു, ഒരാഴ്ചയ്ക്കിടെ 14 രോഗികള്‍

spot_img
spot_img

ആലപ്പുഴ: കാക്കകളിലും കൊക്കിലും പക്ഷിപ്പനി വ്യാപിക്കുന്നതിനിടെ മനുഷ്യരില്‍ പന്നിപ്പനി (എച്ച് 1 എന്‍ 1) പടരുന്നതില്‍ ആശങ്ക. ഒരാഴ്ച്ചയ്ക്കിടെ 14 പേര്‍ക്കാണ് ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി പക്ഷികള്‍ക്കു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്.

രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങള്‍ മനുഷ്യരില്‍ ഏറക്കുറെ സമാനമായതിനാല്‍ രോഗനിര്‍ണയം അത്ര എളുപ്പമല്ല. നിലവില്‍ രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ ജീവിതസാഹചര്യവും ജോലിയുടെ പശ്ചാത്തലവും പക്ഷികളുമായും അവയുടെ വിസര്‍ജ്യവുമായുള്ള സമ്പര്‍ക്കവുമെല്ലാം നോക്കിയാണ് രോഗം നിര്‍ണയിക്കുന്നത്. സ്രവപരിശോധനയിലൂടെ മാത്രമേ രോഗമേതെന്നു കൃത്യമായി മനസ്സിലാകൂ.

പക്ഷിപ്പനിബാധിത മേഖലയില്‍ പനിയോ ജലദോഷമോ ഉള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കു പ്രതിരോധമരുന്നു നല്‍കുന്നുമുണ്ട്. രോഗം കടുത്താല്‍ സ്രവപരിശോധന നടത്തും.

മെക്‌സിക്കോയിലാണ് പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചത്. കഴിഞ്ഞമാസം പശ്ചിമബംഗാളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച നാലുവയസ്സുകാരിക്ക് കഴിഞ്ഞയാഴ്ച രോഗം ഭേദമായിരുന്നു. ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ടുചെയ്തു തുടങ്ങിയതുമുതലാണ് പന്നിപ്പനി ബാധിക്കുന്നവരുടെ എണ്ണവുമേറിയത്. കഴിഞ്ഞ 16-നു മാത്രം നാലുപേര്‍ക്ക് രോഗം പിടിപെട്ടു.

ഇടവേളയ്ക്കുശേഷമാണ് ഒരുദിവസം ഇത്രയധികം രോഗികളുണ്ടാകുന്നത്. ദിവസം ഒരു കേസെങ്കിലും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പൊതുവിടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments