Saturday, September 7, 2024

HomeMain Storyവിഴിഞ്ഞം തുറമുഖ വികസനത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെ വിഴിഞ്ഞത്ത് കൊണ്ടുവരും: സുരേഷ്‌ ഗോപി

വിഴിഞ്ഞം തുറമുഖ വികസനത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെ വിഴിഞ്ഞത്ത് കൊണ്ടുവരും: സുരേഷ്‌ ഗോപി

spot_img
spot_img

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർ പദ്ധതികളുടെ വേഗത്തിനും വികസനത്തിനുമായി കേന്ദ്ര റെയിൽവേ മന്ത്രിയേയും ഷിപ്പിങ് മന്ത്രിയെയും കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഈ വർഷം ഡിസംബറിനുളളിൽ രണ്ട് കേന്ദ്രമന്ത്രിമാരെയും വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുമെന്ന് വിഴിഞ്ഞം സന്ദർശിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു.

വിഴിഞ്ഞത്ത് തുടങ്ങേണ്ട തുരങ്ക പാതയുടെ നിർമ്മാണത്തിന് റെയിവേയുടെ പങ്ക് വലുതാണ്. അന്താരാഷ്ട്ര കപ്പലുകൾ വന്നുപോകേണ്ട ഇവിടം വൻവികസന സാധ്യതയുളള തുറമുഖമാണ്. ഇതുമായി ബന്ധപ്പെട്ട ഭാവിപരിപാടികൾ നിശ്ചയിക്കണം. ഇതിനുവേണ്ടിയാണ് രണ്ടു മന്ത്രിമാരെയും ഡിസംബറോട് വിഴിഞ്ഞം തുറമുഖം സന്ദർശിക്കണമെന്ന് നേരിൽ കണ്ട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ശംഖുംമുഖത്തിനും കോവളത്തിനും പ്രത്യേക പരിഗണന നൽകും. കോവളത്ത് വിനോദ സഞ്ചാരികൾക്ക് ആവശ്യമായ മോട്ടൽ സൗകര്യമുൾപ്പെടെ സജ്ജമാക്കും. തിരുവനന്തപുരത്തിന്റെ ശുദ്ധജലതടാകമായ വെളളായണിക്കായലിൽ നിലവിൽ ലഭിക്കുന്ന വെളളത്തിന്റെ മൂന്നിരട്ടി വെളളം ലഭിക്കുന്നതാക്കി മാറ്റും. വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനായി കായലിന് ചുറ്റും സൈക്കിൾപാതയും നടപ്പാതയും പക്ഷികൾക്ക് ആവാസമാക്കാനുളള മരം വച്ചുപിടിപ്പിക്കൽ, അവയെ കാണാനുളള സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments