Saturday, September 7, 2024

HomeMain Storyപരീക്ഷാ തട്ടിപ്പ് തടയാന്‍ പാസാക്കിയ നിയമം പ്രാബല്യത്തില്‍, കുറ്റക്കാര്‍ക്ക് തടവും ഒരുകോടി വരെ പിഴയും

പരീക്ഷാ തട്ടിപ്പ് തടയാന്‍ പാസാക്കിയ നിയമം പ്രാബല്യത്തില്‍, കുറ്റക്കാര്‍ക്ക് തടവും ഒരുകോടി വരെ പിഴയും

spot_img
spot_img

ന്യൂഡല്‍ഹി: പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഫെബ്രുവരിയില്‍ പാസാക്കിയ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പുതിയ നിയമപ്രകാരം ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.

അന്വേഷണത്തിനിടെ പരീക്ഷാനടത്തിപ്പുകാര്‍ ക്രമക്കേട് നടത്താന്‍ കൂട്ടുനില്‍ക്കുകയോ, അതിനുള്ള സാധ്യത അറിഞ്ഞുകൊണ്ട് മറച്ചുവെക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരുകോടി രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും. സംഘടിത കുറ്റകൃത്യമാണെങ്കില്‍ കുറഞ്ഞ ജയില്‍ശിക്ഷ അഞ്ച് വര്‍ഷമാകും. ശിക്ഷ സംബന്ധിച്ച വിവിധ വകുപ്പുകള്‍ ഭാരതീയ ന്യായ സംഹിതയിലേതാണെന്ന് പറയുന്നുണ്ടെങ്കിലും, ഇത് പ്രാബല്യത്തില്‍വരുന്നത് വരെ ഐ.പി.സി വകുപ്പുകള്‍ തന്നെയായിരിക്കും. ജൂലൈ ഒന്നിനാണ് ഭാരതീയ ന്യായ സംഹിത നിലവില്‍വരുന്നത്.

24 ലക്ഷം വിദ്യാര്‍ഥികള്‍ മേയ് അഞ്ചിനെഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ നാലിനാണ് എന്‍.ടി.എ പ്രസിദ്ധീകരിച്ചത്. അറുപതിലേറെ പേര്‍ക്ക് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് ലഭിക്കുകയും 1500ലേറെ പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്ത നടപടി പിന്നാലെ വിവാദമായി. വന്‍ക്രമക്കേട് നടന്നെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയരുകയും സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ഹരജികള്‍ എത്തുകയും ചെയ്തു. ജൂണ്‍ 18ന് ഒമ്പത് ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ എഴുതിയ നെറ്റ് പരീക്ഷ ക്രമക്കേട് നടന്നെന്ന് ഉറപ്പായതോടെ തൊട്ടുത്ത ദിവസം റദ്ദാക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments