Saturday, September 7, 2024

HomeMain Storyലെബനന്‍ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

ലെബനന്‍ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

spot_img
spot_img

വാഷിങ്ടണ്‍: ലെബനാന്‍ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോ?ണിയോ ഗുട്ടറസ്. ഇസ്രായേലും ലെബനാനിലെ ഹിസ്ബുല്ല പോരാളികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെയാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണം. ഇരുവിഭാഗങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉള്‍പ്പടെ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്.

പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ യു.എന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇരുവിഭാഗവും തമ്മില്‍ വാക്കുകളിലൂടെ പോരാടുന്നത് ലെബനാനില്‍ അധി?നിവേശ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

പെട്ടെന്നുള്ള ഒരു നീക്കമോ തെറ്റായ കണക്കുകൂട്ടലോ അതിരുകള്‍ക്ക് അപ്പുറത്തേക്ക് പോകുന്ന മഹാദുരന്തത്തിന് കാരണമായേക്കാം. ഭാവനക്കും അതീതമായിരിക്കും അത്. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. ലെബനാന്‍ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എന്നിന്റെ സമാധാന ദൗത്യത്തില്‍ ഉള്‍പ്പെട്ടവര്‍ സ്ഥിതി ശാന്തമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സംഘര്‍ഷസാധ്യത കുറക്കേണ്ടത് അനിവാര്യമാണെന്ന് ലോകം ഇരുവിഭാഗത്തോടും പറയണം. പ്രശ്‌നത്തിന് സൈനികമായ പരിഹാരമ?ല്ല വേണ്ടതെന്നും ഗുട്ടറസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments