തിരുവനന്തപുരം : പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ വനിതകളുടേയും പുരുഷന്മാരുടെയും 4 400 മീറ്റര്‍ റിലേ ടീമുകളെ അവരുടെ പരിശീലനകേന്ദ്രമായ തിരുവനന്തപുരം സായിയില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോറിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. അത്ലീറ്റുകളെ പരിശീലിപ്പിച്ചത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വിഭാഗത്തിലെ ഡപ്യൂട്ടി ചീഫ് കോച്ച് രാജമോഹന്‍ എം കെ, വിദേശ പരിശീലകന്‍ മിസ്റ്റര്‍ ജേസണ്‍ ഡോസണ്‍, റിക്കവറി വിദഗ്ധന്‍ ഡോ. അസന്‍ഹ ദ സില്‍വ എന്നിവരുടെ മികച്ച മാര്‍ഗ്ഗനിര്‍ദേശത്തിലാണ് വരാനിരിക്കുന്ന 2024 പാരീസ് ഒളിമ്പിക്‌സിനായി ടീം തയ്യാറെടുക്കുന്നത്.
ഇന്ത്യന്‍ അത്ലറ്റിക്‌സ് ഫെഡറേഷന്റെ ചീഫ് കോച്ച്. പി. രാധാകൃഷ്ണന്‍ നായര്‍ കയികതാരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സായ് എല്‍എന്‍സിപി തിരുവനന്തപുരം ഡയറക്ടര്‍ സി. ദണ്ഡപാണി എന്നിവര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
2024 ജൂണ്‍ 27 മുതല്‍ ഹരിയാനയില്‍ നടക്കുന്ന 63-ാമത് ഇന്റര്‍-സ്റ്റേറ്റ് സീനിയര്‍ നാഷണല്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനും പോളണ്ടിലെ പരിശീലനത്തിനും ശേഷം ഇരു ടീമികളും പരീസ് ഒളിമ്പിക്‌സില്‍ മത്സരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെ ഇരുടീമുകളും ഹരിയനയിലേക്ക് പുറപ്പെട്ടു.
മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ്, രാജീവ് അരോക്കിയ, മുജോ ചാക്കോ കുര്യന്‍, സന്തോഷ് കുമാര്‍, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരാണഅ പുരുഷ റിലേ ടീം അംഗങ്ങള്‍. വനിതകളില്‍
രൂപാല്‍, ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശന്‍, ദണ്ഡേ ജ്യോതിക ശ്രീ, വിത്യ രാംരാജ്, പൂവമ്മ രാജു എന്നിവരാണുള്ളത.്