Saturday, September 7, 2024

HomeMain Storyനിർണായക കരാറുകളിൽ ഒപ്പുവച്ച് മോദി–ഹസീന കൂടിക്കാഴ്ച

നിർണായക കരാറുകളിൽ ഒപ്പുവച്ച് മോദി–ഹസീന കൂടിക്കാഴ്ച

spot_img
spot_img

ന്യൂഡൽഹി∙ പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണത്തിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ച. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദ്വിദിന ഇന്ത്യാസന്ദർശനത്തിന്റെ അവസാനദിനമായ ശനിയാഴ്ചയാണ് മോദിയും ഹസീനയുമായി കൂടിക്കാഴ്ച നടത്തിയത്.

ബംഗ്ലദേശിൽനിന്ന് ചികിൽസ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നവർക്ക് ഇ–മെഡിക്കൽ വീസ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങാന്‍ സന്നദ്ധരാണെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു.

ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധരംഗത്തെ ആധുനികവത്ക്കരണവും ഭീകര, തീവ്രവാദ വിരുദ്ധ നടപടികളും ചർച്ചയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments