Wednesday, January 15, 2025

HomeNewsKeralaനിയമസഭാ സമ്മേളനം രണ്ടാഴ്ച്ച വെട്ടിക്കുറച്ചു ; ബജറ്റ് സമ്മേളനം ജൂലൈ 11ന് തീര്‍ക്കും

നിയമസഭാ സമ്മേളനം രണ്ടാഴ്ച്ച വെട്ടിക്കുറച്ചു ; ബജറ്റ് സമ്മേളനം ജൂലൈ 11ന് തീര്‍ക്കും

spot_img
spot_img

തിരുവനന്തപുരം: നിയമസഭാ സമ്മേളനം രണ്ടാഴ്ച്ച വെട്ടിക്കുറച്ചു. നിയമസഭാ കാര്യോപദേശക സമിതിയോഗത്തില്‍ തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് ജൂലൈ 11ന് സഭാ സമ്മേളനം അവസാനിക്കും. നേരത്തെ ജൂലൈ 25 വരെയായിരുന്നു സഭാ സമ്മേളനം തീരുമാനിച്ചിരുന്ന്ത്. .
ജൂലൈ 11നകം വകുപ്പു തിരിച്ചുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകളും ഉപധനാഭ്യര്‍ഥനയും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം ജൂലൈ 11ന് അവസാനിപ്പിക്കാന്‍ കഴിയുമെന്ന നിര്‍ദേശം കാര്യോപദേശക സമിതിയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ചത്. സമതി ഇത് അംഗീകരിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകാതെയുണ്ടാകാന്‍ സാധ്യതയുള്ളതും നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനുള്ള രാഷ്ട്രീയ കാരണമായി വിലയിരുത്തപ്പെടുന്നു.
കേരളത്തില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പുകള്‍ വരിക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments