വാഷിംഗ്ടണ്‍: വരാനിരിക്കുന്ന അക്കാദമിക് സെഷനില്‍ യുഎസില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിന് സാധ്യതയെന്ന് യുഎസ് എംബസിയും ഇന്ത്യയിലെ കോണ്‍സുലേറ്റുകളും. ഈ വര്‍ഷം രാജാന്ത്യ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാകുമെന്നും കോണ്‍സുലര്‍ അഫേഴ്‌സ് മന്ത്രി റസ്സല്‍ ബ്രൗണ്‍ പറഞ്ഞു.
യുഎസ് എംബസി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുഎസ് സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റുഡന്റ് വീസകളില്‍ 2023-ല്‍ മാത്രം, 2018, 2019, 2020 വര്‍ഷങ്ങളേക്കാള്‍ കൂടുതലാണ് യുഎസ് മിഷന്‍ അനുവദിച്ചത്.
2023-ല്‍ അമേരിക്ക ഇന്ത്യക്കാര്‍ക്ക് 1.4 ലക്ഷത്തിലധികം വിദ്യാര്‍ഥി വീസകളാണ് നല്‍കിയത്. വിദേശരാജ്യങ്ങളില്‍ പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 69 ശതമാനവും അമേരിക്കയാണ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകള്‍ .