Monday, July 1, 2024

HomeMain Storyഇംഗ്ലണ്ടിനെ 68 റൺസിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

spot_img
spot_img

ഗയാന: ടി20 ലോകകപ്പ് ഫൈനലില്‍ സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത്‌ ഫൈനല്‍ പ്രവേശനം ആഘോഷമാക്കി ഇന്ത്യ. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് മേഖലകളില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ ജയം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് പുറത്താക്കിയാണ് ഫൈനൽ സീറ്റ് ഉറപ്പാക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് താരങ്ങൾ. ബുംറ രണ്ടു വിക്കറ്റെടുത്തു.

ഫൈനലിലെത്താന്‍ 172 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സോടെ മികച്ച തുടക്കമിട്ടിരുന്നു. എന്നാല്‍ നാലാം ഓവറില്‍ അക്ഷറിന്റെ ആദ്യ പന്തില്‍ തന്നെ ബട്ട്‌ലര്‍ പുറത്ത്. പിന്നീട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഫില്‍ സാള്‍ട്ട് (5), ജോണി ബെയര്‍സ്‌റ്റോ (0), മോയിന്‍ അലി (8), സാം കറന്‍ (2) എന്നിവര്‍ സ്‌കോര്‍ബോര്‍ഡില്‍ 50 തികയും മുമ്പ് ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഹാരി ബ്രൂക്കിനെ പുറത്താക്കി കുല്‍ദീപ്, ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. 19 പന്തില്‍ 25 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അവസാന പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണിന്റെ (11) റണ്ണൗട്ടിലും കുല്‍ദീപ് പങ്കാളിയായി. ജോഫ്ര ആര്‍ച്ചര്‍ 21 റണ്‍സെടുത്ത് പുറത്തായി. ക്രിസ് ജോര്‍ദന്‍ (1), ആദില്‍ റഷീദ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments