Saturday, September 7, 2024

HomeNewsIndiaഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു, ഒരു മരണം; സർവീസുകൾ താൽക്കാലികമായി നിർത്തി

ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു, ഒരു മരണം; സർവീസുകൾ താൽക്കാലികമായി നിർത്തി

spot_img
spot_img

ന്യൂഡൽഹി: രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. കനത്ത മഴയെത്തുടർന്ന് ടെർമിനൽ ഒന്നിലെ മേൽക്കൂരയാണ് കാറുകൾക്കുമേൽ പതിച്ചത്.

ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനങ്ങളുടെ എല്ലാ സർവീസുകളും ഉച്ചയ്ക്ക് രണ്ടുവരെയാണു റദ്ദാക്കിയത്. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണു സംഭവം. മേൽക്കൂരയിലെ ഷീറ്റുകളും അത് താങ്ങിനിർത്തിയിരുന്ന തൂണുകളുമാണ് നിലംപൊത്തിയത്. ഒട്ടേറെ കാറുകൾക്ക് കേടുപാടുകളുണ്ടായി. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുന്നതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു പറഞ്ഞു.

സുരക്ഷയുടെ ഭാഗമായി ചെക്ക് ഇൻ കൗണ്ടറുകളും അടച്ചതായി ഡൽഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സർവീസുകളാണ് ടെർമിനൽ ഒന്നിൽ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞദിവസം മുതൽ ഡൽഹിയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റർ മഴ പെയ്തു. ശക്തമായ മഴയില്‍ നോയിഡ, ആർ.കെ.പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments