Saturday, September 7, 2024

HomeMain Storyആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ട്രംപിനു നേരിയ മുൻതൂക്കം

ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ട്രംപിനു നേരിയ മുൻതൂക്കം

spot_img
spot_img

അറ്റ്‌ലാന്റ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിനു നേരിയ മുൻതൂക്കം. സമ്പദ്‌വ്യവസ്ഥ, യുക്രെയ്ൻ – ഇസ്രയേൽ യുദ്ധങ്ങൾ, പ്രായാധിക്യം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ നിറഞ്ഞുനിന്ന സംവാദം ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടു.

യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിൽ തുടങ്ങിയ സംവാദത്തിൽ പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമാക്കിയാണു ട്രംപ് ഭരണത്തിൽനിന്ന് ഇറങ്ങിയതെന്നും ഡെമോക്രാറ്റുകൾ ഭരണത്തിലെത്തിയശേഷം കാര്യങ്ങൾ വീണ്ടും ശരിയാക്കിയെടുത്തെന്നും ബൈഡൻ പറഞ്ഞു.

താൻ ഭരണത്തിലുണ്ടായിരുന്നപ്പോൾ യുഎസിന്റേത് മഹത്തായ സമ്പദ്‌വ്യവസ്ഥയായിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സൈന്യത്തെ മാന്യമായും ശക്തമായും പിൻവലിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ സൈന്യത്തെ പിൻവലിക്കാൻ ബൈഡൻ തീരുമാനിച്ച ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ‘ഏറ്റവും ലജ്ജാകരമായ ദിവസം’ ആണെന്നും ട്രംപ് ആരോപിച്ചു.

ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് വിലക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഗർഭച്ഛിദ്രം നിയമപരമാക്കണോയെന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാ‌മെന്നും ട്രംപ് ആവർത്തിച്ചു. ഗർഭച്ഛിദ്രത്തിന് അനുകൂലമായ നിലപാട് ട്രംപ് സ്വീകരിച്ചത് നിർണായക മാറ്റമാണ്. എന്നാൽ റോ– വെയ്ഡ് കേസിലെ മാനദണ്ഡങ്ങൾ പ്രകാരം നിയമപരമായി ഗർഭച്ഛിദ്രം ആകാമെന്ന നിലപാടിലായിരുന്നു ബൈഡൻ. ഏവരും ഉറ്റുനോക്കിയിരുന്ന വിഷയത്തിൽ ബൈഡൻ കൃത്യമായ മറുപടി നൽകിയുമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments