Monday, July 1, 2024

HomeNewsKeralaആരോപണങ്ങളുടെ ശരശയ്യ: സിപിഎം പ്രതിരോധത്തില്‍

ആരോപണങ്ങളുടെ ശരശയ്യ: സിപിഎം പ്രതിരോധത്തില്‍

spot_img
spot_img

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാനായി സമയം തികയുന്നതിനു മുമ്പേ കൂടുതല്‍ വിവാദങ്ങള്‍ സിപിഎമ്മിനെ പൂര്‍ണമായും പ്രതിരോധത്തിലാക്കുന്നു. തോല്‍വി സംബന്ധിച്ച് ജില്ലകള്‍ തോറും വിശകലനം നടത്തുന്നതിനിടെ കൂനിന്‍മേല്‍ കുരുപോലെ സിപിഎമ്മിന് ഓരോ ദിവസവും അതിരൂക്ഷമായ പ്രതിസന്ധികള്‍ ആണ് നേരിടേണ്ടി വരുന്നത്. സിപിഎമ്മിന്റെ തട്ടകമായ കണ്ണൂരില്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ വിവാദം സിപിഎമ്മിനെ എത്തിച്ചിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്.

പി.ജയരാജനും മകനുമെതിരേ രൂക്ഷമായ പ്രതികരണവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് രംഗത്തെത്തിയതോടെ സിപിഎം അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. സ്വര്‍ണപ്പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള സംഘത്തില്‍ പി.ജയരാജന്റെ മകന് പങ്കാളിത്തം ഉണ്ടെന്ന മനുവിന്റെ ആരോപണം പ്രതിപക്ഷം ശക്തമായി ഏറ്റെടുത്തു. നിയമസഭയ്ക്കുള്ളിലും ഈ വിഷയം ഉന്നയിച്ചതോടെ സിപിഎം കടുത്ത പ്രതിരോധത്തിലേക്ക് മാറിക്കഴിഞ്ഞു.

ടി.പി കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കുന്നത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണൂരിലെ ഉള്‍പ്പാര്‍ട്ടിപ്പോര് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വടകരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വന്ന ‘കാഫിര്‍’ പോസ്റ്റ് വിവാദത്തിലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സ്ഥിതിയാണ്. മുന്‍ എംഎല്‍എ കെ.കെ ലതിക വിവാദ പോസ്റ്റര്‍ ഷെയര്‍ ചെയ്തതില്‍ നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണവും അതിശക്തമായി പ്രതിപക്ഷം മുന്നോട്ടുവെച്ചു കഴിഞ്ഞു. ജൂലൈ 11 വരെ നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരേ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നു വ്യക്തം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments