Saturday, September 7, 2024

HomeNewsKeralaപിണറായിയെ വിമര്‍ശിച്ച സി.പി.എം നേതാവിനെ തരംതാഴ്ത്തി, പദവികളില്‍ നിന്നും ഒഴിവാക്കി

പിണറായിയെ വിമര്‍ശിച്ച സി.പി.എം നേതാവിനെ തരംതാഴ്ത്തി, പദവികളില്‍ നിന്നും ഒഴിവാക്കി

spot_img
spot_img

പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എം നേതാവിനെ തരംതാഴ്ത്തി. പത്തനംതിട്ട കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ബി. ബെന്നിയെയാണ് പന്തളം ഏരിയ കമ്മിറ്റി തരം താഴ്ത്തിയത്. ബ്രാഞ്ച് കമ്മിറ്റി മുതല്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ പരാജയത്തെ പരാമര്‍ശിച്ച് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യം പാര്‍ട്ടിയെ തകര്‍ക്കും എന്ന തരത്തില്‍ ബെന്നി ശബ്ദസംഭാഷണം നടത്തുകയായിരുന്നു. ഏകാധിപതികളായ ഭരണാധികാരികള്‍ നിലംപതിച്ച കഥ സൂചിപ്പിച്ച് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

ഏരിയ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച വോയിസ് മെസ്സേജ് പുറത്തായതോടെ ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. സംഭവത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏരിയ കമ്മിറ്റിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും അഡ്വ. ബി. ബെന്നിയെ ഒഴിവാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments