Saturday, September 7, 2024

HomeNewsIndiaമമത- ആനന്ദബോസ് പോര് മുറുകുന്നു; ഗവര്‍ണ്ണര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു

മമത- ആനന്ദബോസ് പോര് മുറുകുന്നു; ഗവര്‍ണ്ണര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു

spot_img
spot_img

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള പോര് മുറുകുന്നു. രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് തൃണമൂല്‍ നേതാക്കള്‍ക്കെതിരെയും ഗവര്‍ണര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തില്‍ വ്യാഴാഴ്ചയാണ് മമത പരാമര്‍ശം നടത്തിയത്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ കാരണം രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ തങ്ങള്‍ക്ക് ഭയമാണെന്ന് സ്ത്രീകള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മമത പറഞ്ഞത്.

ഗവര്‍ണര്‍ വെള്ളിയാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് രണ്ടിന് രാജ്ഭവനിലെ കരാര്‍ ജീവനക്കാരിയെ ഗവര്‍ണര്‍ ആനന്ദ ബോസ് പീഡിപ്പിച്ചതായി ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments