Monday, July 8, 2024

HomeNewsIndiaബഹിരാകാശമേഖലയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൈകോര്‍ക്കുന്നു; ഓസ്ര്‌ടേലിയന്‍ ഉപഗ്രഹം ഇന്ത്യന്‍ വിക്ഷേപണ വാഹനത്തില്‍ 2026ല്‍ വിക്ഷേപിക്കും

ബഹിരാകാശമേഖലയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൈകോര്‍ക്കുന്നു; ഓസ്ര്‌ടേലിയന്‍ ഉപഗ്രഹം ഇന്ത്യന്‍ വിക്ഷേപണ വാഹനത്തില്‍ 2026ല്‍ വിക്ഷേപിക്കും

spot_img
spot_img

ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൈകോര്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ സ്ഥാപനമായ സ്‌പേസ് മെഷീന്‍സ് കമ്പനി നിര്‍മിച്ച ‘ഒപ്റ്റിമസ്’ എന്ന് വര്‍ക്ക്‌ഷോപ്പ് ഉപഗ്രഹം ഇന്ത്യയുടെ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിയുടെ സഹായത്തോടെ 2026 ല്‍ വിക്ഷേപിക്കും. വാണിജ്യ തലത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായി 18 ദശലക്ഷം ഡോളറിന്റെ കരാറിനാണ് കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി ഓസ്‌ട്രേലിയ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് 460 കിലോഗ്രാം ഭാരം വരുന്ന ഒപ്റ്റിമസ് .ബഹിരാകാശത്ത് മറ്റ് ഉപഗ്രഹങ്ങളുടെ തകരാര്‍ കണ്ടെത്താന്‍ ഒപ്റ്റിമസിന് സാധിക്കും.

ബഹിരാകാശ സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തുന്ന ‘സ്‌പേസ് മൈത്രി’ ദൗത്യത്തിന്റെ ഭാഗമായാണ് കരാര്‍.

ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും ഇന്ധനം നിറയ്ക്കാനും കാലവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ സുരക്ഷിതമായി നശിപ്പിക്കാന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യ ഒപ്റ്റിമസില്‍ വികസിപ്പിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments