Friday, June 13, 2025

HomeNewsIndiaഅഹമ്മദാബാദിൽ എയർ ഇന്ത്യയാത്രാവിമാനം 242 പേരുമായി തകർന്നു വീണു, നൂറിലേറെ യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

അഹമ്മദാബാദിൽ എയർ ഇന്ത്യയാത്രാവിമാനം 242 പേരുമായി തകർന്നു വീണു, നൂറിലേറെ യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

spot_img
spot_img

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. നൂറിലേറെ യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റുകയാണ്.

പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments