ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമപ്രവര്‍ത്തകരുടെ അഭിമാന കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) 9മത് അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറന്‍സ് നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ വച്ച് നടക്കുന്നു. ഈ കോണ്‍ഫെറെന്‍സിന്റെ പി.ആര്‍.ഒ ആയി ചിക്കാഗോ ചാപ്റ്റര്‍ അംഗമായ അനില്‍ മറ്റത്തിക്കുന്നേലിനെ ചുമതല ഏല്പിച്ചു.

ഇല്ലിനോയി സംസ്ഥാനത്തെ ഗ്ലെന്‍വ്യൂ സിറ്റിയില്‍ ഉള്ള റെനൈസ്സന്‍സ് ഹോട്ടല്‍ സമുച്ചയത്തില്‍ വച്ച് നടക്കുന്ന കോണ്‍ഫെറെന്‍സിനു ആതിഥേയത്വം വഹിക്കുന്നത് ഐ.പി.സി.എന്‍.എ ചിക്കാഗോ ചാപ്റ്ററാണ്. ഇതിന്റെ വാര്‍ത്താ സംബന്ധമായ വിഷയങ്ങളില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ സഹായിക്കുക എന്ന ദൗത്യത്തോടെയാണ് പ്രസിഡണ്ട് ബിജു കിഴക്കേകുറ്റിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഐ.പി.സി.എന്‍.എയുടെ ആദ്യ പ്രസിഡന്റ് ജോര്‍ജ് ജോസഫ് എന്നിവരാണ് കോണ്‍ഫറന്‍സിന്റെ പബ്ലിസിറ്റി കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത്.
പി.ആര്‍.ഒ ആയി നിയമിതനായ അനില്‍ മറ്റത്തികുന്നേല്‍ കെ.വി.ടി വിയുടെ സഹസ്ഥാപകനായാണ് മാധ്യമരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് കൈരളി ടി.വി, പ്രവാസി ചാനല്‍ എന്നിവയുടെ ചിക്കാഗോയില്‍ നിന്നുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഏഷ്യാനെറ്റ് യു.എസ്.എ വീക്കിലി റൗണ്ട് അപ്പിന്റെ എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.
പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്ജ്, ജോ. ട്രഷറര്‍ ഷീജോ പൗലോസ്, ഓഡിറ്റര്‍ സജി എബ്രഹാം, ബിനു ചിലമ്പത്ത്, പ്രസിഡന്റ് ഇലക്റ്റ് സുനില്‍ തൈമറ്റം, നാഷണല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മധു കൊട്ടാരക്കര എന്നിവരാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്.
കോണ്‍ഫ്രന്‍സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് (+1 773 255 9777), സുനില്‍ ട്രൈസ്റ്റാര്‍ (+1 917 662 1122), ജീമോന്‍ ജോര്‍ജ്ജ് (+1 267 970 4267)