Wednesday, February 5, 2025

HomeMain Storyമയക്കുമരുന്നു മൂലമുള്ള മരണം: അമേരിക്കയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് സിഡിസി

മയക്കുമരുന്നു മൂലമുള്ള മരണം: അമേരിക്കയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് സിഡിസി

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: അമേരിക്കയില്‍ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇതുവരെ രേഖപ്പെടുത്തിയതിനേക്കാള്‍ റെക്കാര്‍ഡ് വര്‍ധനവാണ് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു.

വൈറ്റ് ഹൗസ് ഹെല്‍ത്ത് കമ്മീഷനര്‍ ഡോ. രാഹുല്‍ ഗുപ്ത ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. 2019 ല്‍ ലഹരി മരുന്നിന്റെ അമിത ഉപയോഗം മൂലം മരണം 72151 ആയിരുന്നത് ഏകദേശം മുപ്പതു ശതമാനം വര്‍ധിച്ചു, 2020 ല്‍ 93000 ആയി.

സിന്തറ്റിക്ക് ഓപിയോഡ്‌സ് ഉപയോഗിച്ചുള്ള മരണമാണ് കൂടുതല്‍. കൊക്കെയ്ന്‍ മരണവും 2020 ല്‍ വര്‍ധിച്ചിട്ടുണ്ട്. വേദന സംഹാരികളും മരണത്തിന് കാരണമായിട്ടുണ്ട്.

1999 നുശേഷം 12 മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു 2020 ലാണെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് ഡയറക്ടര്‍ ഡോ. നോറ വോള്‍ കൗ പറഞ്ഞു.

കോവിഡ് 19 വ്യാപനം അമേരിക്കന്‍ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനസിക സംഘര്‍ഷം വര്‍ധിച്ചതായിരിക്കാം ഡ്രഗ് ഓവര്‍ ഡോസിന് കാരണമെന്നാണു കരുതുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments