കാബൂള്‍: ലോകപ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും, റോയിട്ടേഴ്‌സ് പ്രതിനിധിയുമായ ഡാനിഷ് സിദ്ദീഖി (42) കൊല്ലപ്പെട്ടു.
റോയിട്ടേഴ്‌സിന് വേണ്ടി അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷഭൂമിയില്‍ ഫോട്ടേയെടുക്കുവാന്‍ പോയ ഡാനിഷ് സിദ്ദീഖി കാണ്ഡഹാറില്‍ ഐ.എസ്. ആക്രമത്തിലാണ് കൊല്ലപ്പെട്ടത്.
മുംബൈ സ്വദേശിയായ ഡാനിഷ് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ശേഷം മുബൈയില്‍ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറായായിരുന്നു പത്ര പ്രവര്‍ത്തന രംഗത്ത് തുടക്കം. തുടര്‍ന്ന് റോയിട്ടേഴ്‌സില്‍ ഇന്റേണ്‍ ഷിപ്പിന് ചേര്‍ന്നതോടെയാണ് ജീവിതം മാറി മറിഞ്ഞത്.
ഇറാഖ് യുദ്ധവും, നേപ്പാള്‍ ഭൂകമ്പത്തിന്റെയും മറ്റും ഹൃദയമുലക്കുന്ന നിരവധി ചിത്രങ്ങള്‍ ഡാനിഷിന്റെ കാമറാ കണ്ണിലൂടെയാണ് പുറം ലോകം കാണുന്നത്. ഏത് യുദ്ധമുഖത്തേക്കും കുതിച്ചു പായുന്ന ധീരനായിരുന്നു ഡാനിഷ് സിദ്ദീഖി. തനിക്ക് ഏറെയും വെല്ലുവിളി ഉയര്‍ത്തിയത് മ്യാന്‍മര്‍ അഭയാര്‍ത്ഥി ചിത്രങ്ങളായിരുന്നുവെന്ന് ഡാനിഷ് വെളിപ്പെടുത്തിയിരുന്നു.
സമൂഹത്തിന് നേരെ തിരിച്ചു പടിച്ച കണ്ണാടിയാണ് തന്റെ ക്യാമറയെന്ന് പറഞ്ഞിരുന്ന ഡാനിഷ് ഒടുവില്‍ കാണ്ഡഹാര്‍ യുദ്ധമുഖത്തു തന്നെയാണ് കാമറ ക്ലിക്ക് അവസാനിപ്പിച്ചത്.
മലയാളി മാധ്യമ പ്രവര്‍ത്തകരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന ഡാനിഷിന്റെ വിടവാങ്ങല്‍ വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ മാധ്യമ ലോകം ഏറ്റു വാങ്ങിയത്.