Saturday, December 21, 2024

HomeNewsIndiaഅയിഷ സുല്‍ത്താനക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം

അയിഷ സുല്‍ത്താനക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം

spot_img
spot_img

കൊച്ചി: അയിഷ സുല്‍ത്താനക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ലക്ഷദ്വീപ് പൊലീസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അയിഷ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകള്‍ അയിഷ ഹാജരാക്കിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അയിഷയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ അയിഷ സുല്‍ത്താനയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ പലതും അപ്രത്യക്ഷമായി.

ഇതില്‍ ദുരൂഹതയുണ്ട്. അയിഷ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ അയിഷയുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അയിഷ സുല്‍ത്താന മറ്റൊരു ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments