Sunday, December 22, 2024

HomeWorldAsia-Oceaniaഓസ്‌ട്രേലിയയില്‍ മലയാളി യുവതിയും മകളും മരിച്ച സംഭവം; പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അപകടം

ഓസ്‌ട്രേലിയയില്‍ മലയാളി യുവതിയും മകളും മരിച്ച സംഭവം; പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അപകടം

spot_img
spot_img

ചാലക്കുടി: ഓസ്‌ട്രേലിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ചാലക്കുടി പോട്ട സ്വദേശികളായ അമ്മയും മകളും മരിച്ചു. പോട്ട പെരിയച്ചിറ ചുള്ളിയാടന്‍ ബിബിന്‍റെ ഭാര്യ ലോട്‌സി (35), മകള്‍ കെയ്തിലിന്‍ (ആറ്) എന്നിവരാണ് മരിച്ചത്.

ബിബിനും മറ്റു മക്കളായ കൃഫ് (10), കെയ്‌സണ്‍ (മൂന്ന്) എന്നിവര്‍ക്കും പരിക്കേറ്റു. ബിബിന്റെ പരിക്ക് സാരമുള്ളതല്ല.

വെയ്ല്‍സില്‍നിന്നു ക്വീന്‍സ്ലാന്‍ഡിലേക്കു കുടുംബബസമേതം പോകുമ്പോള്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയ്ല്‍സില്‍ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്‌സിക്കു ക്വീന്‍സ്ലാന്‍ഡില്‍ ജോലികിട്ടിയിരുന്നു. അവിടേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം.

പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു ബിബിന്‍. മൂന്നുമാസം മുമ്പാണ് ഓസ്‌ട്രേലിയയിലേക്കു പോയത്. ലോട്‌സി ഏതാനും വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments