കാലിഫോര്‍ണിയ: സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തുന്നതിലൂടെ കുപ്രസിദ്ധനായ റോഡ്‌നി ജയിംസ് ആല്‍കാല (77) കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ മരിച്ചു.
1977 മുതല്‍ 1979 വരെയുള്ള കാലയളവില്‍ നടത്തിയ അഞ്ച് കൊലപാതക കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു.
2010ലെ വധശിക്ഷക്ക് പുറമെ ന്യൂയോര്‍ക്കില്‍ രണ്ട് കൊലക്കേസുകളില്‍ ഇയാള്‍ക്കു കോടതി 2013ല്‍ 25 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.
എന്നാല്‍, 130 ഓളം സ്ത്രീകളെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് യു.എസ് അധികൃതരുടെ കണക്കുകൂട്ടല്‍.
1978ല്‍ യു.എസ് ടെലിവിഷന്‍ ഷോ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്‌ലറായി റോഡ്‌നി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പിന്നീടു സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തിയതോടെ ഇയാള്‍ ‘ദ ഡേറ്റിങ് ഗെയിം കില്ലര്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.