ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ റിഷി സുനകാണ് മുന്നിലെത്തിയത്. എന്നാല്‍ പ്രധാമനമന്ത്രിയാകാനുള്ള റിഷിയുടെ നീക്കത്തിനെ തടയിടുന്ന പ്രസ്താവനകളാണ് ബോറിസ് ജോണ്‍സനില്‍ നിന്ന് വരുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
സുനകിന് അല്ലാതെ മറ്റാര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്‌തോളൂ എന്നാണ് ബോറിസ് ജോണ്‍സന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സുനകിനെതിരെ വംശീയ പ്രചാരണ നീക്കങ്ങളും നടക്കുന്നുണ്ട്. സുനകിനോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളോട് ജോണ്‍സണ്‍ സംഭാഷണം നടത്തുകയും അവര്‍ക്കിടയില്‍ വംശീയ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തതായാണ് വിവരം.
ജൂലൈ 7 ന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവച്ച ജോണ്‍സണ്‍, സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ജോണ്‍സന്റെ പിന്തുണ നഷ്ടപ്പെട്ടതിന് കാരണക്കാരനായ സുനകിനെ പിന്തുണയ്ക്കരുതെന്ന് തോറ്റ ടോറി സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നതായി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജിവെച്ച് പുറത്ത് പോയാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ പരസ്യമായി ഇടപെടില്ലെന്നും ബോറിസ് ജോണ്‍സണ്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്.
സുനക്കിന് പകരം വാണിജ്യ സഹമന്ത്രിയായ പെന്നി മോര്‍ഡൗണ്ടിന്റെ പിന്‍ഗാമിയാകാന്‍ ജോണ്‍സണ്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ പരാജയപ്പെട്ട മത്സരാര്‍ത്ഥികളുമായി ബോറിസ് സംഭാഷണങ്ങള്‍ നടത്തിയതായും സുനക് പ്രധാനമന്ത്രിയാകാന്‍ അനുവദിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതായും റിപോര്‍ട്ടുണ്ട്. മുന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനും ട്രഷറി മേധാവി നദീം സഹവിക്കുമാണ് മത്സരത്തില്‍ മത്സരത്തില്‍ നിന്ന് പുറത്ത് പോയവര്‍. സുനകിന് പകരം ജൂനിയര്‍ ട്രേഡ് മന്ത്രിയായ പെന്നി മോര്‍ഡൗണ്ടിനെ തന്റെ പിന്‍ഗാമിയാക്കാനും ജോണ്‍സണ്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
റിഷി ഒഴികെ മറ്റാരെങ്കിലും വിജയിക്കണമെന്ന് ജോണ്‍സന്റെ പ്രസ്താവന തെറ്റാണെന്നും എന്നാല്‍ സുനക്കിന്റെ വഞ്ചനയില്‍ ബോറിസിന് നീരസമുണ്ടെന്നും ബോറിസ് ജോണ്‍സനെ അനുകൂലിക്കുന്ന സഖ്യകക്ഷി അംഗം പറഞ്ഞതായും റിപോര്‍ട്ടുണ്ട്. പാര്‍ലമെന്റിലെ ടോറി അംഗങ്ങളുടെ ആദ്യ രണ്ട് റൗണ്ട് വോട്ടിംഗിലും വിജയിച്ച സുനക് പാര്‍ലമെന്റിലെ ടോറി അംഗങ്ങളുടെ ആദ്യ രണ്ട് റൗണ്ട് വോട്ടിംഗില്‍ വിജയിച്ച സുനക്, വാരാന്ത്യത്തില്‍ ടെലിവിഷന്‍ സംവാദങ്ങളില്‍ പങ്കെടുക്കും – വ്യാപാര മന്ത്രി പെന്നി മൊര്‍ഡോണ്ട്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുന്‍ മന്ത്രി കെമി ബാഡെനോക്ക്. ടോറി ബാക്ക്ബെഞ്ചര്‍ ടോം തുഗെന്ധത് എന്നിവരും പങ്കെടുക്കും.