ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ ട്വീറ്റുകളും വിഡിയോകളും റീ ട്വീറ്റുകളും 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശം.
സ്മൃതി ഇറാനി നല്‍കിയ രണ്ടു കോടിയുടെ മാനഹാനിക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, പവന്‍ ഖേര, നെട്ട ഡിസൂസ എന്നിവര്‍ ആഗസ്റ്റ് 18ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശമുണ്ട്. സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ നിയമവിരുദ്ധമായി ബാര്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് കോ?ണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.
കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് കളയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി. യഥാര്‍ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് കോടതി വിലയിരുത്തി.
സമന്‍സ് ലഭിച്ച കാര്യം അറിയിച്ച് ജയറാം രമേശ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി നല്‍കിയ കേസില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചിരിക്കുന്നു. കോടതിക്കു മുന്നില്‍ തെളിവുകള്‍ നല്‍കും- എന്നായിരുന്നു ട്വീറ്റ്.