കൊല്‍ക്കത്ത: അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ലാറ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയത് സെക്‌സ് ടോയ്കളും. എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കള്ളപ്പണവും വിദേശ കറന്‍സിയും സ്വര്‍ണവും കണ്ടെടുത്ത വസതികളില്‍ സെക്‌സ് ടോയ്കളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചും നടിയെ ഇഡി വിശദമായി ചോദ്യം ചെയ്യും.
അര്‍പ്പിതയുടെ ഫ്‌ലാറ്റില്‍ സെക്സ് ടോയ്കള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബംഗാളി നടി ശ്രീലേഖ മിത്ര പാര്‍ഥ ചാറ്റര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തിലും അര്‍പ്പിതയെ ഇഡി ചോദ്യം ചെയ്യും. ആരാണ് ഇവ അര്‍പ്പിതയ്ക്കു നല്‍കിയത്, ഓണ്‍ലൈനില്‍ വരുത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും.
അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുന്നത്. തന്റെ ഫ്‌ലാറ്റുകളില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്ത പണം അറസ്റ്റിലായ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടേതാണെന്ന് മന്ത്രിയുടെ സുഹൃത്തും സിനിമാ നടിയുമായ അര്‍പ്പിത മുഖര്‍ജി ഇഡിക്ക് മൊഴി നല്‍കിയിരുന്നു.
അര്‍പ്പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്‌ലാറ്റുകളില്‍നിന്ന് 50 കോടിയോളം രൂപയും കിലോക്കണക്കിനു സ്വര്‍ണവും ഇതുവരെ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. പാര്‍ഥ തന്റെ ഫ്‌ലാറ്റുകളെ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അര്‍പ്പിത പറഞ്ഞതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഫ്‌ലാറ്റുകളില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ തുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അര്‍പ്പിത ഇഡിയോടു പറഞ്ഞതായാണ് വിവരം. പാര്‍ഥയുടെ ആളുകള്‍ ഇടയ്ക്കിടെ ഫ്‌ലാറ്റില്‍ വരുമായിരുന്നെന്നും പണം സൂക്ഷിച്ച മുറികളില്‍ തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും അര്‍പ്പിത വെളിപ്പെടുത്തിയതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആരോ?ഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ച അര്‍പ്പിത അലമുറയിട്ട് കരഞ്ഞ് പ്രതിഷേധിച്ചു.
48 മണിക്കൂര്‍ കൂടുമ്പോള്‍ അര്‍പ്പിതയുടെ ആരോഗ്യനില ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കണമെന്ന കോടതി നിര്‍ദ്ദേശം അനുസരിച്ചായിരുന്നു അര്‍പ്പിതയെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് ഇഡി എത്തിച്ചത്. എന്നാല്‍, കാറില്‍ നിന്നും പുറത്തിറങ്ങാന്‍ നടി തയ്യാറായില്ല.
കാറില്‍നിന്നു പുറത്തിറങ്ങാന്‍ മടികാണിച്ച നടി, നിലവിളിക്കുകയും പ്രതിഷേധിക്കുകയും താന്‍ വരുന്നില്ലെന്നു വാശിപിടിക്കുകയും ചെയ്തു. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പൊക്കിയെടുത്താണ് അര്‍പ്പിതയെ കാറില്‍നിന്ന് പുറത്തിറക്കി ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിറക്കിയപ്പോള്‍ അര്‍പ്പിത നിലത്തിരുന്നും പ്രതിഷേധിച്ചു. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടി ചെവിക്കൊണ്ടില്ല. പിന്നീട്, വീല്‍ചെയറില്‍ ബലമായി പിടിച്ചിരുത്തിയാണു കൊണ്ടുപോയത്. അപ്പോഴും നടി ഉറക്കെ കരയുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.