മ്യൂണിക് : ഇന്‍സ്റ്റഗ്രാമില്‍ ‘ജോസ്തെറ്റിക്സ്’ എന്ന പേരില്‍ ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറായി പേരെടുത്ത ജര്‍മന്‍ ബോഡിബില്‍ഡര്‍ ജോ ലിന്‍ഡ്നര്‍ (30) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് ആകസ്മിക നിര്യാണത്തിനു കാരണമെന്ന് ജോയുടെ കാമുകി നിച്ച അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്സുള്ള ബോഡിബില്ഡറാണ് ജോ. ഈ രംഗത്തേക്കു വരും മുന്‍പ് ഒരു ക്ലബ്ബിലെ സുരക്ഷാജീവനക്കാരന് (ബൗണ്‍സര്‍) ആയിരുന്നു. ഫിറ്റ്നസുമായി ബന്ധപ്പെട്ട ‘ഏലിയന്‍ ഗെയ്ന്‍സ്’ എന്ന മൊബൈല്‍ ആപ്പിന്റെയും ഉടമയായിരുന്നു.
കാഴ്ചയിലെ സാമ്യത്തിന്റെ പേരില്‍ ഹോളിവുഡ് താരം അര്‍നോഡ് ഷ്വാര്‍സ്നെഗറുമായി താരതമ്യം ചെയ്യപ്പെടാറുണ്ടായിരുന്ന ജോ ലിന്‍ഡ്നര്‍ അടുത്തയിടെയാണ് താന്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.