പി.പി ചെറിയാൻ
നാറ്റോയിൽ അംഗത്വത്തം ലഭിക്കുന്നതിന് സമയമായിട്ടില്ലെന്നും റഷ്യയുമായുള്ള യുദ്ധം തുടരുമ്പോൾ അതിൻെറ മധ്യത്തിൽ ഉക്രെയ്നെ സഖ്യത്തിൽ ചേരാൻ അനുവദിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നത് അനവസരത്തിലാകുമെന്നും ഞായറാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധം നടക്കുന്ന ലിത്വാനിയയിലെ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യൂറോപ്പ് സന്ദർശനം പ്രസിഡന്റ് ഞായറാഴ്ച ആരംഭിച്ചു.
“ഉക്രെയ്നെ ഇപ്പോൾ നാറ്റോ കുടുംബത്തിലേക്ക് കൊണ്ടുവരണോ വേണ്ടയോ എന്ന കാര്യത്തിൽ നാറ്റോയിൽ ഏകാഭിപ്രായമുണ്ടെന്ന്” താൻ കരുതുന്നില്ലെന്നും സമാധാന കരാറിന് ശേഷം മാത്രമേ ഈ പ്രക്രിയ നടക്കൂവെന്നും യാത്ര പുറപ്പെടുന്നതിനു മുൻപ് സി എൻ എൻ ഫരീദ് സക്കറിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബൈഡൻ പറഞ്ഞു,
“യുദ്ധം നടക്കുന്നുണ്ടെങ്കിൽ, നമ്മൾ എല്ലാവരും യുദ്ധത്തിലാണ്, “അങ്ങനെയാണെങ്കിൽ ഞങ്ങൾ റഷ്യയുമായി യുദ്ധത്തിലാണ്.” അംഗത്വത്തിനായി ഉക്രെയ്‌നെ പരിഗണിക്കുന്നതിന് “ജനാധിപത്യവൽക്കരണം ഉൾപ്പെടെയുള്ള മറ്റ് യോഗ്യതകൾ” ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ഉക്രെയ്‌നിലെ യുദ്ധം നടക്കുന്ന ലിത്വാനിയയിലെ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യൂറോപ്പ് സന്ദർശനം പ്രസിഡന്റ് ഞായറാഴ്ച ആരംഭിച്ചു. സഖ്യകക്ഷികളിൽ ഭൂരിഭാഗവും നിരോധിച്ചിരിക്കുന്ന ആയുധങ്ങൾ കൈവിനു നൽകാനുള്ള അമേരിക്കയുടെ കഴിഞ്ഞ ആഴ്ച തീരുമാനമാന് മുഖ്യ അജണ്ട.
യുക്രെയ്‌നിന് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നൽകാനുള്ള തന്റെ തീരുമാനത്തെ ബൈഡൻ ന്യായീകരിച്ചു,സഖ്യത്തിൽ ചേരാനുള്ള സ്വീഡന്റെ താൽപര്യമാണ് നാറ്റോ ഉച്ചകോടിയിലെ മറ്റൊരു ചർച്ചാ വിഷയം.