Sunday, September 8, 2024

HomeMain Storyഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ ഏറ്റവും ചലിക്കുന്ന നേതാവ്; മുഖ്യമന്ത്രി

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ ഏറ്റവും ചലിക്കുന്ന നേതാവ്; മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം: ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദ്യാര്‍ഥി ജീവിതം കാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ പി സി സി യുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെറുപ്പകാലം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ അതിപ്രധാനികളില്‍ ഒരാളായി ഉമ്മന്‍ചാണ്ടി മാറി. 70ലാണ് ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. ആ നിയമസഭയില്‍ പുതിയ അംഗങ്ങള്‍ ഏറെ എത്തിയിരുന്നു. അന്ന് തൊട്ട് ഇന്നുവരെ 53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അത് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ റെക്കോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായപ്പോഴും പാര്‍ട്ടിയെ എല്ലാ രീതീയിലും ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി അദ്ദേഹം. അതിന്റെഭാഗമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം വളര്‍ന്നു. ഒടുവില്‍ രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ആ രോഗത്തിന് മുന്നില്‍ ഒരുഘട്ടത്തിലും ഉമ്മന്‍ചാണ്ടി പതറിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഉമ്മന്‍ചാണ്ടിയോളം വേട്ടയാടപ്പെട്ട ഒരു നേതാവ് കേരളത്തിലുണ്ടായിട്ടില്ലന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. വേട്ടയാടിയവരെപ്പോലും വേദനിപ്പിക്കാന്‍ അദ്ദേഹം തെയ്യാറായില്ല. മുഖ്യമന്ത്രിയിരുന്നപ്പോള്‍ കല്ലെറിഞ്ഞവരോടു പോലും അദ്ദേഹം പൊറുത്തു. വെട്ടിപ്പിടിക്കാനല്ല എല്ലാം വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments