കണ്ണൂര്‍: ഇളം കള്ള് പോഷക സമൃദ്ധമാണെന്നും ലഹരി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യനയം നടപ്പാക്കുമ്പോളാണ് എന്തെല്ലാം കരുതലുകള്‍ വേണമെന്നു ആലോചിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
”ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളില്‍ നാടന്‍ കള്ളു കൊടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മദ്യനയത്തില്‍ പറഞ്ഞിരുന്നു. ചെത്തികഴിഞ്ഞ ഉടനെയുള്ള ഇളം കള്ളില്‍ ലഹരിയുണ്ടാകില്ല. ഇതു കള്ളിനെ കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇളം കള്ള് പോഷക സമൃദ്ധമാണ്”. വികസനത്തിന്റെ സ്വാദ് എല്ലാവരിലും എത്തുകയെന്നതിലാണു കേരളം ഊന്നല്‍ നല്‍കുന്നത്” മുഖ്യമന്ത്രി പറഞ്ഞു