Wednesday, July 3, 2024

HomeMain Storyടി 20 കിരീടനേട്ടത്തില്‍ ടീം ഇന്ത്യയ്ക്ക് സമ്മാനപ്പെരുമഴ: 125 കോടി പ്രഖ്യാപിച്ച് ബിസിസിഐ

ടി 20 കിരീടനേട്ടത്തില്‍ ടീം ഇന്ത്യയ്ക്ക് സമ്മാനപ്പെരുമഴ: 125 കോടി പ്രഖ്യാപിച്ച് ബിസിസിഐ

spot_img
spot_img

ന്യൂഡല്‍ഹി: ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സമ്മാനപ്പെരുമഴ. ബിസിസിഐ 125 കോടിയുടെ കൂറ്റന്‍ സമ്മാനമാണ് പ്രഖ്യാപിച്ചത്.

ശനിയാഴ്ച കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് നേടിയത് ശ്രദ്ധേയമാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 176 റണ്‍സ് എന്ന മികച്ച സ്‌കോര്‍ കുറിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ
ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ ഇന്ത്യയ്ക്ക് ഏഴ് റണ്‍സിന്റെ ജയം.
ചരിത്രവിജയത്തെത്തുടര്‍ന്ന്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, കളിക്കാരും പരിശീലകരും മുഴുവന്‍ സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെയുള്ള മുഴുവന്‍ ടീമിനും 125 കോടി രൂപയുടെ കൂറ്റന്‍ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചത

ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) 2024ലെ ടി20 ലോകകപ്പിന് 11.25 മില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് സമ്മാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിലെ വിജയികളായതിനാല്‍ ഇന്ത്യയ്ക്ക് 2.45 മില്യണ്‍ ഡോളറും (20.42 കോടി രൂപ) അധിക ബോണസും ലഭിക്കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.
റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 1.28 മില്യണ്‍ ഡോളര്‍ (10.67 കോടി രൂപ) ലഭിക്കും. അതോടൊപ്പം, ഓരോ മത്സരവും വിജയിക്കുന്നതിന് ടീമുകള്‍ക്ക് 31,154 ഡോളര്‍ ( 25.97 ലക്ഷം) അധികമായി നല്‍കും. ഇതോടെ ടീം ഇന്ത്യയ്ക്ക് ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്ന മൊത്തം സമ്മാനത്തുക 22.63 കോടി രൂപയാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments