Monday, July 8, 2024

HomeMain Storyഫ്രാന്‍സില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ തീവ്രവലതുപക്ഷത്തിനു മുന്നേറ്റമെന്നു സൂചന; രണ്ടാം ഘട്ട വോട്ടെടുപ്പ് ജൂലൈ ഏഴിന്

ഫ്രാന്‍സില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ തീവ്രവലതുപക്ഷത്തിനു മുന്നേറ്റമെന്നു സൂചന; രണ്ടാം ഘട്ട വോട്ടെടുപ്പ് ജൂലൈ ഏഴിന്

spot_img
spot_img

പാരീസ്: ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തീവ്ര വലതുപക്ഷത്തിന് മുന്നേറ്റമെന്നു സൂചന. തീവ്ര വലതുപാര്‍ട്ടിയായ നാഷണല്‍ റാലി (ആര്‍.എന്‍.) 37 ശതമാനം വരെ വോട്ട് നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
ഞായറാഴ്ചയാണ് ആദ്യഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്.

.ജൂലായ് ഏഴിനാണ് രണ്ടാംഘട്ടം. രണ്ടു ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ വിജയിയെക്കുറിച്ച് അന്തിമ തീരുമാനം എത്തുകയുള്ളു.

നാഷണല്‍ അസംബ്ലിയിലെ 577 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. 12 മണിക്കൂര്‍നീണ്ട വോട്ടെടുപ്പ് ഞായറാഴ്ച രാവിലെ എട്ടിനാരംഭിച്ചു..
തിരഞ്ഞെടുപ്പില്‍ ആര്‍.എന്‍ 35-37 ശതമാനം വോട്ടുനേടി ഒന്നാമതെത്തുമെന്നാണ് അഭിപ്രായസര്‍വേ ഫലം. നിലവിലെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ട്ടിക്ക് മൂന്നാംസ്ഥാനമേ സര്‍വേകള്‍ നല്‍കുന്നുള്ളൂ. ഇടതുസഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് രണ്ടാമതെത്തുമെന്നുമാണ് അഭിപ്രായ സര്‍വേകള്‍ സൂചന നല്കുന്നത്.
കേവലഭൂരിപക്ഷമായ 289 സീറ്റ് ആര്‍.എന്നിനു ലഭിച്ചാല്‍ രണ്ടാംലോകയുദ്ധത്തിനുശേഷം ആദ്യമായി തീവ്ര വലതുപാര്‍ട്ടി ഫ്രാന്‍സില്‍ അധികാരത്തിലെത്തും.
പാര്‍ട്ടി അധ്യക്ഷന്‍ ജോര്‍ദാന്‍ ബര്‍ദെല (28) പ്രധാനമന്ത്രിയാകും.
ഞായറാഴ്ചത്തെ വോട്ടെടുപ്പില്‍ ആകെ പോളിംഗ് 25 ശതമാനത്തില്‍ കുറഞ്ഞതും വിജയിക്ക് 50 ശതമാനം വോട്ടുകിട്ടാത്തതുമായ മണ്ഡലങ്ങളിലാണ് ജൂലായ് ഏഴിന് വോട്ടെടുപ്പ്.
രണ്ടാംഘട്ടത്തില്‍ മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ഥിക്ക് ആദ്യഘട്ടത്തില്‍ കുറഞ്ഞത് 12.5 ശതമാനം വോട്ടുകിട്ടിയിരിക്കണം.
പ്രസിഡന്റ് സ്ഥാനത്ത് 2027 വരെയാണ് മാക്രോണിന്റെ കാലാവധി. പാര്‍ലമെന്റില്‍ ആര്‍.എന്‍. ജയിച്ചാലും കാലാവധിയെത്തുംവരെ മാക്രോണിനു തുടരാം…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments