Wednesday, July 3, 2024

HomeNewsKeralaമലപ്പുറത്ത് വിദ്യാർഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്, 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം

മലപ്പുറത്ത് വിദ്യാർഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്, 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം

spot_img
spot_img

മലപ്പുറം∙ മലപ്പുറത്ത് വിദ്യാർഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിപ്പുറത്തു വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാർഥികള്‍ക്കാണു ഷിഗല്ലയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഇവരിൽ നാലു പേരെ പരിശോധിച്ചപ്പോഴാണ് ഷിഗല്ല തിരിച്ചറിഞ്ഞത്. മറ്റു കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു.

ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിദ്യാർഥികള്‍ കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരയ മൂലമാണ് രോഗം പടരുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments